ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്ക് ഗോള്‍ഡന്‍ വിസയുമായി യുഎഇ

അന്താരാഷ്ട്ര ജീവകാരുണ്യ ദിനത്തിന് മുന്നോടിയായി യുഎഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

Update: 2021-08-18 18:40 GMT

അബുദബി: ജീവകാരുണ്യരംഗത്തെ മുന്‍നിര പ്രവര്‍ത്തകര്‍ക്ക് പത്തു വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കുമെന്ന് യുഎഇ. അന്താരാഷ്ട്ര ജീവകാരുണ്യ ദിനത്തിന് മുന്നോടിയായി യുഎഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

നേരത്തേ സംരംഭകര്‍ക്കും ഡോക്ടര്‍മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമാണ് യുഎഇ പത്തു വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കിയിരുന്നത്. ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഗോള്‍ഡന്‍ വിസ നല്‍കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദാണ് പ്രഖ്യാപനം നടത്തിയത്.

രൂപീകരണകാലം മുതല്‍ 320 ബില്യണ്‍ ദിര്‍ഹമിന്റെ സഹായം ലോകത്തിന് നല്‍കിയ രാജ്യമാണ് യുഎഇയെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.

നമ്മുടെ സന്നദ്ധപ്രവര്‍ത്തകര്‍, സ്ഥാപനങ്ങള്‍, അന്താരാഷ്ട്ര ജീവകാരുണ്യ കൂട്ടായ്മകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ അഭിമാനകരമാണ്. യുഎഇ സാമ്പത്തിക തലസ്ഥാനം മാത്രമല്ല, മാനുഷികതയുടെയും നാഗരികതയുടെയും തലസ്ഥാനമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

Tags:    

Similar News