യുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത

Update: 2024-04-15 16:41 GMT

ദുബയ്: യുഎഇയില്‍ ഇന്ന് രാത്രി മുതല്‍ ബുധനാഴ്ച വരെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് ദേശീയ, അന്തര്‍ദേശീയ കാലാവസ്ഥ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കി. ഇതേത്തുടര്‍ന്ന് റാസല്‍ ഖൈമയിലെ വിദ്യാലയങ്ങള്‍ക്ക് പഠനം ഓണ്‍ലൈന്‍ വഴിയാക്കാന്‍ വിദ്യാഭ്യാസ അധികൃതര്‍ നിര്‍ദേശം നല്‍കി. ഇന്നലെ ഒമാനിലുണ്ടായ ശക്തമായ മഴയും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിനെ തുടര്‍ന്നും മലയാളി അടക്കം 17 പേര്‍ മരണപ്പെട്ടിരുന്നു. മരിച്ചവരില്‍ 10 പേരും വിദ്യാര്‍ഥികളാണ്. മഴയെ തുടര്‍ന്ന് മതില്‍ തകര്‍ന്നാണ് കൊല്ലം സ്വദേശിയായ സദാനന്ദന്‍ മരണപ്പെട്ടത്.

    ദുബയിലെ എല്ലാ വിദ്യാലയങ്ങള്‍ക്കും നാളെ ഓണ്‍ലൈന്‍ ക്ലാസുകളാക്കി മാറ്റാന്‍ ദുബയ് കിരീടവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് നിര്‍ദേശം നല്‍കി. ദുബയ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണ്‍ലൈന്‍ ജോലി ചെയ്താല്‍ മതിയെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശക്തമായ കാറ്റോടും പെയ്യുന്ന മഴ കാരണം വിമാന സര്‍വീസ് താളം തെറ്റാന്‍ സാധ്യതയുള്ളത് കൊണ്ട് യാത്രക്കാര്‍ യാത്ര ചെയ്യുന്ന വിമാന സര്‍വീസ് ആവര്‍ത്തിച്ച് പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ദുബയ് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

Tags:    

Similar News