ശസ്ത്രക്രിയക്കിടെ ഹൃദയാഘാതം; സൗദി അറേബ്യയില്‍ ഡോക്ടര്‍ മരിച്ചു

ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. മഹ്ദി അല്‍ ഇമാറിയാണ് മരണപ്പെട്ടത്.

Update: 2020-11-23 09:10 GMT

റിയാദ്: ശസ്ത്രക്രിയ നടത്തുന്നതിനിടെ ഓപ്പറേഷന്‍ തീയറ്ററില്‍ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ഡോക്ടര്‍ മരിച്ചു. ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. മഹ്ദി അല്‍ ഇമാറിയാണ് മരണപ്പെട്ടത്.അസിര്‍ പ്രവിശ്യയിലെ ഖമീസ് മുശൈത്ത് ആശുപത്രിയില്‍ വച്ച് ശസ്ത്രക്രിയ നടത്തുന്നതിനിടെ ഇദ്ദേഹത്തിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

കടുത്ത വേദന അനുഭവപ്പെട്ടിട്ടും രോഗിക്ക് ശസ്ത്രക്രിയ നടത്താന്‍ അദ്ദേഹം തയ്യാറാവുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഡോക്ടര്‍ മരണപ്പെട്ടതെന്ന് പരിശോധനകളില്‍ വ്യക്തമായതായി ആശുപത്രിയിലെ ഓര്‍ത്തോപീഡിക് വകുപ്പ് തലവന്‍ ഡോ. മാജിദ് അല്‍ ഷെഹ്‌രി പറഞ്ഞു. ജീവിതത്തിലെ അവസാന നിമിഷം വരെ ഡോക്ടര്‍മാര്‍ക്ക് സാധ്യമാവുന്ന ത്യാഗത്തിന്റെ ഉദാഹരണമാണ് ഡോ. മഹ്ദിയെന്ന് അദ്ദേഹം പറഞ്ഞു. വയറുവേദനയുണ്ടായിട്ടും അദ്ദേഹം ശസ്ത്രക്രിയ നടത്താന്‍ തയ്യാറായി. ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടെ അദ്ദേഹം മരണപ്പെടുകയും ചെയ്തു. ജോലിയ്ക്കിടയിലെ രക്തസാക്ഷിയാണ് അദ്ദേഹമെന്നും ഡോ. അല്‍ ഷെഹ്‌രി പറഞ്ഞു.




Tags:    

Similar News