നോമ്പു തുറ: 700ഓളം തൊഴിലാളികള്‍ക്കു ആശ്വാസമായി സജി ചെറിയാന്‍ നിര്‍മിച്ച പളളി
ഫുജൈറ: കായംകുളം സ്വദേശിയായ സജി ചെറിയാന്‍ നിര്‍മിച്ച പളളിയില്‍ ഇത്തവണയും 700 ഓളം പേരാണ് നോമ്പുതുറക്കുന്നത്. വ്യവസായ മേഖലയായ അല്‍ ഹെയിലില്‍ ആണ് മര്‍യം ഉമ്മു ഈസ എന്ന പേരിലുളള മുസ്‌ലിം പളളി, ക്രിസ്ത്യന്‍ മതവിശ്വാസിയായ സജി ചെറിയാന്‍ നിര്‍മിച്ചത്.
കടുത്തവെയിലില്‍ തൊഴിലാളികള്‍ പ്രാര്‍ത്ഥനയ്ക്കായി ഏറെ ദൂരം നടക്കുന്നത് കണ്ടപ്പോഴാണ്, പളളി നിര്‍മിക്കണമെന്ന ആശയത്തിലേക്ക് സജി ചെറിയാനെത്തിയത്. തുടര്‍ന്ന് ഫുജൈറയിലെ ജനറല്‍ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സിനെ സമീപിക്കുകയും, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയുമായിരുന്നു. 2003ല്‍, 630 ദിര്‍ഹവുമായി ദുബയിലെത്തിയ സജി ചെറിയാന്‍ നിര്‍മാണ തൊഴിലാളിയായി ജോലിചെയ്തിട്ടുണ്ട്. നിലവില്‍ ജീവകാരുണ്യമേഖലയില്‍ സജീവമായ സജി ചെറിയാന്‍, വ്യവസായിയാണ്.