പ്രവാസികള്‍ കൊവിഡ് ടെസ്റ്റ് ചെയ്യണമെന്ന തീരുമാനം സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കണം: ഐഎംസിസി
നിലവില്‍ സൗദി സര്‍ക്കാര്‍ കൊറോണ ലക്ഷണങ്ങള്‍ ഇല്ലാത്തവരെ ടെസ്റ്റ് നടത്തുന്നില്ല. സ്വകാര്യ ആശുപത്രികളെ സമീപിക്കുകയാണെങ്കില്‍ അപ്പോയ്‌മെന്റ് ലഭിച്ചു ദിവസങ്ങള്‍ കാത്തിരുന്നാലേ ബുക്കിംഗ് ലഭിക്കുകയെള്ളൂ.
ദമ്മാം: കൊവിഡ് ടെസ്റ്റ് നെഗറ്റീവുള്ളപ്രവാസികള്‍ക്ക് മാത്രമെ ചാര്‍ട്ടേഡ്വിമാനത്തിലും വന്ദേഭാരത് മിഷന്‍ വിമാനത്തിലും ടിക്കറ്റ് അനുവദിച്ചാല്‍ മതിയെന്നുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന്ഐഎംസിസി ദമാം കിഴക്കന്‍ പ്രവിശ്യാ കമ്മറ്റി ആവശ്യപ്പെട്ടു.
സൗദി അറേബ്യയില്‍ നിന്നും നാട്ടിലേക്ക് മടങ്ങുന്നതിന്റെ 48 മണിക്കൂര്‍ മുമ്പ് നടത്തുന്ന കെറോണ ടെസ്റ്റ് ഇവിടെത്തെ സാഹചര്യത്തില്‍ പ്രായോഗികമല്ല. പ്രവാസ ലോകത്ത് ജോലി നഷടപ്പെട്ടും കടുത്ത സാമ്പത്തിക പ്രയാസത്തിലൂടെയും നീങ്ങി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ സ്വന്തം നാടണയാന്‍ ശ്രമിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാറിന്റെഇത്തരം തീരുമാനം പ്രവാസികളോടുള്ള അനീതിയാണെന്ന് യോഗം വിലയിരുത്തി.
നിലവില്‍ സൗദി സര്‍ക്കാര്‍ കൊറോണ ലക്ഷണങ്ങള്‍ ഇല്ലാത്തവരെ ടെസ്റ്റ് നടത്തുന്നില്ല. സ്വകാര്യ ആശുപത്രികളെ സമീപിക്കുകയാണെങ്കില്‍ അപ്പോയ്‌മെന്റ് ലഭിച്ചു ദിവസങ്ങള്‍ കാത്തിരുന്നാലേ ബുക്കിംഗ് ലഭിക്കുകയെള്ളൂ.
മാത്രമല്ല കൊറോണ ടെസറ്റിന് 1400 ഓളം റിയാല്‍ മുടക്കണം. റിസള്‍ട്ട് വരാന്‍ മൂന്ന് ദിവസം കാത്തിരിക്കേണ്ട അവസ്ഥയുമാണുള്ളത്.
സംസ്ഥാന സര്‍ക്കാര്‍ സൗദി അറേബ്യയിലെ സാഹചര്യങ്ങള്‍ ശരിയായ രീതിയില്‍ മനസിലാക്കിതീരുമാനം പിന്‍വലിക്കണമെന്ന് ഓണ്‍ലൈന്‍ കമ്മറ്റി യോഗം ആവിശ്യപ്പെട്ടു.
യോഗത്തില്‍ ഐഎംസിസി കിഴക്കന്‍ പ്രവിശ്യാ കമ്മറ്റി പ്രസിഡന്റ് റാഷിദ് കോട്ടപ്പുറം അധ്യക്ഷത വഹിച്ചു. വര്‍ക്കിങ് പ്രസിഡണ്ട് ഇര്‍ഷാദ് കളനാട്, വൈസ് പ്രസിഡന്റുമാരായ സാദിഖ് ഇരിക്കൂര്‍, ഹംസ കാട്ടില്‍, സലിം ആരിക്കാടി, ഓര്‍ഗനൈസിങ് സെക്രട്ടറി ഖലീല്‍ ചട്ടഞ്ചാല്‍, സെക്രട്ടറിമാരായ ഷിഹാബ് വടകര, റഷീദ് കോട്ടൂര്‍, സാജുദ്ദീന് പിസി കിഴ്‌ശ്ശേരി, ജനറല്‍ സെക്രട്ടറി നവാഫ് ഒസി, ട്രഷറര്‍ ഹാരിസ് എസ്എ പങ്കെടുത്തു.