ഇന്ത്യക്കാരായ പ്രവാസികളെ രാജ്യത്തെ പൗരന്മാരായി പരിഗണിക്കണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ഇന്ത്യയില്‍ ജീവിക്കുന്ന ആളുകള്‍ക്ക് കൊടുക്കുന്ന അതെ പരിഗണന ഇന്ത്യന്‍ പ്രവാസികള്‍ക്കും കിട്ടേണ്ടതുണ്ട്.

Update: 2020-04-18 17:16 GMT

മനാമ: ഇന്ത്യന്‍ സാമ്പത്തിക പുരോഗതിയുടെ നട്ടെല്ലായിരുന്ന പ്രവാസികളെ ഈ പ്രയാസ ഘട്ടത്തില്‍ ഇന്ത്യന്‍ പൗരന്മാരായി പോലും കരുതാത്ത നടപടി ഖേദകരം ആണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം. ഇന്ത്യയില്‍ ജീവിക്കുന്ന ആളുകള്‍ക്ക് കൊടുക്കുന്ന അതെ പരിഗണന ഇന്ത്യന്‍ പ്രവാസികള്‍ക്കും കിട്ടേണ്ടതുണ്ട്. വിദേശങ്ങളില്‍ ജോലി നഷ്ടപ്പെട്ടും വിസ കാലാവധി കഴിഞ്ഞും കുടുങ്ങി കിടക്കുന്ന പ്രവാസികളെ നാട്ടില്‍ എത്തിക്കാന്‍ അടിയന്തര നടപടി അധികാരികള്‍ എടുക്കണം. വിദേശങ്ങളില്‍ ജോലി നഷ്ടപ്പെട്ടതിനാല്‍ നാട്ടിലെ കുടുംബത്തിന്റെ ചിലവിനുള്ള പണം പോലും അയക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ആണ് പല പ്രവാസികളും. അവരുടെ കുടുംബങ്ങളെ കണ്ടെത്താനും അവര്‍ക്ക് വേണ്ട അടിയന്തര സാമ്പത്തിക സഹായം ചെയ്യാനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണം എന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബഹ്റൈന്‍ കേരള ഘടകം ആവശ്യപ്പെട്ടു. 

Tags:    

Similar News