ഇസ്രായേലില്‍ ജോലിചെയ്യുന്നത് 18,000 ഓളം ഇന്ത്യക്കാര്‍; ജാഗ്രതാ നിര്‍ദേശവുമായി വിദേശകാര്യമന്ത്രാലയം
ന്യൂഡല്‍ഹി: ഇസ്രയേല്‍-ഹമാസ് യുദ്ധത്തെ തുടര്‍ന്ന് ഇസ്രയേലിലുള്ള ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി വിദേശകാര്യമന്ത്രാലയം. കഴിയുന്നത്ര വീടുകളില്‍ കഴിയാനണമെന്നും ജാഗ്രത പാലിക്കണമെന്നുമാണ് നിര്‍ദേശം. എകദേശം 18,000 ഓളം ഇന്ത്യക്കാര്‍ ഇസ്രയേലില്‍ ജോലി ചെയ്യുന്നതായാണ് കണക്കുകള്‍. ഇതില്‍ ഏറെയും മലയാളികളാണ്. ഇന്ത്യക്കാര്‍ താമസിക്കുന്ന ഇടങ്ങളിലും യുദ്ധസമാനമായ സാഹചര്യമാണ് ഉള്ളത്. ഇസ്രായേല്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ബങ്കറിലേക്ക് മാറിയതായും റിപോര്‍ട്ടുകളുണ്ട്. പരമാവധി ആളുകള്‍ വീടിന് പുറത്ത് ഇറങ്ങരുത്. നില്‍ക്കുന്ന ഇടങ്ങളളില്‍ തന്നെ തുടരണമെന്നും വിദേശകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കി. അത്യാവശ്യ സാഹചര്യങ്ങളില്‍ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്. ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളെ ലക്ഷ്യമിട്ട് ഇന്ന് രാവിലെയാണ് ഹമാസ് ഗസയില്‍ വന്‍തോതില്‍ റോക്കറ്റുകള്‍ വര്‍ഷിച്ചത്. 20 മിനുട്ടിനിടെ 5000ത്തോളം റോക്കറ്റുകള്‍ തൊടുത്തുവിട്ടതായാണ് റിപോര്‍ട്ടുകള്‍. തെക്കന്‍ ഇസ്രയേലില്‍ ഹമാസ് പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറിയതായും സ്ഥിരീകരിച്ചിട്ടുണ്ട്.