ട്രംപ് ഏര്‍പ്പെടുത്തിയ താരിഫ് നയം പ്രാബല്യത്തില്‍

Update: 2025-04-09 05:59 GMT
ട്രംപ് ഏര്‍പ്പെടുത്തിയ താരിഫ് നയം പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: ട്രംപ് ഏര്‍പ്പെടുത്തിയ താരിഫ് നയം പ്രാബല്യത്തില്‍ വന്നു. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 26 ശതമാനം താരിഫാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ 3 ന് വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ വച്ചാണ് ട്രംപ് പരസ്പര താരിഫുകള്‍ പ്രഖ്യാപിച്ചത്.

അമേരിക്കയുടെ ഏതാണ്ട് എല്ലാ വ്യാപാര പങ്കാളികള്‍ക്കും കുറഞ്ഞത് 10% നികുതി ചുമത്തുമെന്നും യുഎസുമായി വ്യാപാര മിച്ചം നടത്തുന്ന രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കുകള്‍ ചുമത്തുമെന്നും യുഎസ് പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യയ്ക്ക് പുറമേ, വിയറ്റ്‌നാമിന് 46%, തായ്വാന്റെ 32%, ദക്ഷിണ കൊറിയയുടെ 25%, ജപ്പാന്റെ 24%, യൂറോപ്യന്‍ യൂണിയന്റെ 20% എന്നിങ്ങനെയാണ് ട്രംപ് തീരുവ പ്രഖ്യാപിച്ചത്.

Tags:    

Similar News