നിരീക്ഷണ കെട്ടിടത്തില്‍ താമസിച്ചിരുന്ന ഇന്ത്യക്കാരന്‍ മരിച്ചു; കൊറോണ വൈറസ് ബാധയെന്ന് സംശയം
ഇന്ന് രാവിലെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അമീരി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലാണ് മരണം സംഭവിച്ചത്. ഇയാളുടെ മൃതദേഹത്തില്‍ നിന്നു സ്രവം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ടയാള്‍ താമസിച്ച കെട്ടിടത്തിലെ താമസക്കാരനായ ഇന്ത്യക്കാരന്‍ മരിച്ചു. ഇന്ന് രാവിലെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അമീരി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലാണ് മരണം സംഭവിച്ചത്. ഇയാളുടെ മൃതദേഹത്തില്‍ നിന്നു സ്രവം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കുവൈത്ത് സിറ്റിയിലെ മിര്‍ഗ്ഗാബിലെ ഒരു കെട്ടിടത്തിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഈ കെട്ടിടത്തിലെ ഒരു താമസക്കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് കെട്ടിടം ആരോഗ്യമന്ത്രാലയത്തിന്റെ നിരീക്ഷണ വലയത്തിലായിരുന്നു. എന്നാല്‍, മരണകാരണം വൈറസ് ബാധ മൂലമാണോ അല്ലെങ്കില്‍ ഹൃദയാഘാതമാണോ എന്നതിന് വ്യക്തത വരുത്താന്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം ലോകാരോഗ്യ സംഘടനയുടെ അഭിപ്രായം തേടി. വൈറസ് ബാധയാണ് മരണകാരണമെങ്കില്‍ കുവൈത്തില്‍ കൊറോണ വൈറസ് ബാധയേറ്റുള്ള ആദ്യ മരണമായി ഇത് രേഖപ്പെടുത്തും. കെട്ടിടത്തില്‍ താമസിച്ചിരുന്ന 900 പേരെ കബദിലെ പ്രത്യേക നിരീക്ഷണകേന്ദ്രത്തിലേക്കും രോഗം സംശയിക്കപ്പെടുന്ന 23 പേരെ ജാബിര്‍ ആശുപത്രിയിലേക്കും മാറ്റി. ആകെ 923 പേരാണു മിര്‍ഗ്ഗാബ് റൗണ്ടബോട്ട് മസ്ജിദിന് സമീപമുള്ള ഈ കെട്ടിടത്തില്‍ താമസിച്ചിരുന്നത്. ഇവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്