ഇന്‍ഡിഗോ കുവൈറ്റ് കണ്ണൂര്‍ സെക്ടറില്‍ നേരിട്ടുള്ള സര്‍വീസ് ആരംഭിക്കുന്നു
മാര്‍ച്ച് 15 മുതല്‍ ആഴ്ചയില്‍ ആറു ദിവസം കണ്ണൂരില്‍നിന്ന് കുവൈറ്റിലേക്കും തിരിച്ചും നേരിട്ടുള്ള സര്‍വീസുണ്ടാവും. നിലവില്‍ കുവൈറ്റില്‍നിന്നും ചെന്നൈ വഴി കണ്ണൂരിലേക്ക് ഇന്‍ഡിഗോ കണക്ഷന്‍ സര്‍വീസ് നടത്തുന്നുണ്ട്. ചൊവ്വ ഒഴികെയുള്ള ദിവസങ്ങളില്‍ പുലര്‍ച്ചെ 5 മണിക്ക് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് രാവിലെ 8 മണിക്ക് കുവൈറ്റിലെത്തുകയും കുവൈറ്റില്‍നിന്ന് രാവിലെ 9 മണിക്ക് പുറപ്പെട്ട് വൈകീട്ട് നാലുമണിക്ക് കണ്ണൂരിലെത്തുകയും ചെയ്യുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.
കുവൈറ്റ്: ഇന്‍ഡിഗോ കുവൈറ്റ് കണ്ണൂര്‍ സെക്ടറില്‍ നേരിട്ടുള്ള സര്‍വീസ് ആരംഭിക്കുന്നു. മാര്‍ച്ച് 15 മുതല്‍ ആഴ്ചയില്‍ ആറു ദിവസം കണ്ണൂരില്‍നിന്ന് കുവൈറ്റിലേക്കും തിരിച്ചും നേരിട്ടുള്ള സര്‍വീസുണ്ടാവും. നിലവില്‍ കുവൈറ്റില്‍നിന്നും ചെന്നൈ വഴി കണ്ണൂരിലേക്ക് ഇന്‍ഡിഗോ കണക്ഷന്‍ സര്‍വീസ് നടത്തുന്നുണ്ട്. ചൊവ്വ ഒഴികെയുള്ള ദിവസങ്ങളില്‍ പുലര്‍ച്ചെ 5 മണിക്ക് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് രാവിലെ 8 മണിക്ക് കുവൈറ്റിലെത്തുകയും കുവൈറ്റില്‍നിന്ന് രാവിലെ 9 മണിക്ക് പുറപ്പെട്ട് വൈകീട്ട് നാലുമണിക്ക് കണ്ണൂരിലെത്തുകയും ചെയ്യുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.
35 ദിനാര്‍ മുതലാണ് വണ്‍വെ നിരക്കുകള്‍ ക്രമീകരിച്ചിരിക്കുന്നത്. മാര്‍ച്ച് 15നാണ് ആദ്യ സര്‍വീസ് നടത്താനാണ് തീരുമാനം. കണ്ണൂരിലേക്ക് നേരിട്ടുള്ള സര്‍വീസ് ആരംഭിക്കുന്നത് മലബാര്‍ മേഖലയില്‍നിന്നുള്ള പ്രവാസികള്‍ക്ക് ഏറെ പ്രയോജനപ്പെടും. രാവിലെ എട്ടുമണിക്ക് കുവൈറ്റിലെത്തുന്നതുകൊണ്ട് പ്രവൃത്തി ദിനങ്ങള്‍ ലാഭിക്കാനും യാത്രക്കാര്‍ക്ക് കഴിയും. കഴിഞ്ഞ മാസം ആരംഭിച്ച കുവൈറ്റ്-ചെന്നൈ- കണ്ണൂര്‍ കണക്ഷന്‍ സര്‍വീസ് നിലനിര്‍ത്തിയിട്ടുണ്ട്.