ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് സിഇഒ സ്ഥാനമൊഴിയുന്നു

ആമസോണ്‍ വെബ് സര്‍വീസിന്റെ ചുമതലയിലുള്ള ആന്‍ഡി ജാസി ആണ് കമ്പനിയുടെ പുതിയ സിഇഒ ആവുക. 27 വര്‍ഷം മുമ്പാണ് ജെഫ് ബെസോസ് ആമസോണിന് തുടക്കം കുറിച്ചത്.

Update: 2021-02-03 02:06 GMT

ന്യൂയോര്‍ക്ക്: ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് സിഇഒ സ്ഥാനമൊഴിയുന്നു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ജെഫ് ബെസോസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനമേറ്റെടുക്കുമെന്ന് ആമസോണ്‍ ഡോട്ട് കോം അറിയിച്ചു. ആമസോണ്‍ വെബ് സര്‍വീസിന്റെ ചുമതലയിലുള്ള ആന്‍ഡി ജാസി ആണ് കമ്പനിയുടെ പുതിയ സിഇഒ ആവുക. 27 വര്‍ഷം മുമ്പാണ് ജെഫ് ബെസോസ് ആമസോണിന് തുടക്കം കുറിച്ചത്.

1995ല്‍ കമ്പനി സ്ഥാപിച്ചത് മുതല്‍ ബെസോസ് ആണ് സിഇഒ സ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്നത്. തുടര്‍ച്ചയായി മൂന്ന് പാദങ്ങളില്‍ ലാഭം കൈവരിക്കുകയും വില്‍പനയില്‍ റെക്കോര്‍ഡിടുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് സിഇഒ സ്ഥാനമൊഴിയാനുള്ള ബെസോസിന്റെ തീരുമാനം.

സിഇഒ സ്ഥാനമൊഴിയുകയാണെന്നും ഇതൊരു വിരമിക്കലല്ലെന്നും എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ എന്ന നിലയില്‍ ആമസോണ്‍ സംരംഭത്തിലുണ്ടാവുമെന്നും ജീവനക്കാര്‍ക്കായി വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ബെസോസ് വ്യക്തമാക്കി. ഓണ്‍ലൈന്‍ ഷോപ്പിങ്ങിലേയ്ക്ക് ഉപഭോക്താക്കള്‍ തിരിഞ്ഞതോടെ ആമസോണിന്റെ അറ്റവില്‍പ്പന 125.56 ബില്യണ്‍ ഡോളറായി ഉയര്‍ന്നതായാണ് കണക്കുകള്‍.

Tags:    

Similar News