അബൂദബിയില്‍ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു

Update: 2021-07-07 15:31 GMT
അബൂദബിയില്‍ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു

അബൂദബി: അബൂദബിയിലെ യാസ് ദ്വീപിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ഥി മരിച്ചു. പുതിയതെരു സ്വദേശിയും ഇത്തിസാലാത്തിലെ എന്‍ജിനീയറിങ് ടെക്‌നോളജി വിഭാഗം ഉദ്യോഗസ്ഥനുമായ അജ്മല്‍ റഷീദ്-നബീല ദമ്പതികളുടെ മകന്‍ മുഹമ്മദ് ഇബാദ് അജ്മല്‍(18) ആണ് മരിച്ചത്. യുകെയില്‍ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയറിങ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്.

    ബുധനാഴ്ച രാവിലെ എട്ടോടെ അജ്മല്‍ ഓടിച്ച കാര്‍ റോഡരികിലെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. പോലിസെത്തി ഉടന്‍ അബൂദബി ശൈഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയിലില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. അബൂദബി പോലിസാണ് പിതാവിനെ അപകട വിവരം അറിയിച്ചത്. പത്താം ക്ലാസ് വരെ അബൂദബി ഇന്ത്യന്‍ സ്‌കൂളിലും തുടര്‍ന്ന് അബൂദബി ബ്രൈറ്റ് റൈഡേഴ്‌സ് സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി പഠനവും പൂര്‍ത്തിയാക്കിയ ശേഷം യുകെയിലെ സൗത്ത് വെയില്‍സ് സര്‍വകലാശാലയിലെ കാര്‍ഡിഫ് കാംപസിലാണ് പഠിക്കുന്നത്. അവധിയായതിനാല്‍ ഒരു മാസം മുമ്പാണ് അബൂദബിയിലെ മാതാപിതാക്കളുടെ അടുത്തെത്തിയത്. സഹോദരങ്ങള്‍: നൂഹ അജ്മല്‍, ആലിയ അജ്മല്‍, ഉമര്‍ അജ്മല്‍. ഖബറടക്കം അബൂദബി ബനിയാസില്‍.

Kannur native died in a car accident in Abu Dhabi

Tags:    

Similar News