സലാല: കണ്ണൂര്‍ സ്വദേശി സലാലയില്‍ ന്യുമോണിയ ബാധിച്ച് മരിച്ചു. മട്ടന്നൂര്‍ കൊട്ടാരത്തില്‍ റഹീസ് (38) ആണ് മരിച്ചത്. കണ്ണൂര്‍ മട്ടന്നൂര്‍ മെരുവമ്പായി മൂന്നാം പീടിക ഷഫീനാസില്‍ ലത്തീഫിന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: തസ്നിയ. നദ്വ ഫാത്തിമ, മുഹമ്മദ് റിദാന്‍, അഹമ്മദ് ലുയാ എന്നിവര്‍ മക്കളാണ്.
സഹോദരന്: സാദത്ത് (റിയ ട്രാവല്‍സ്, മട്ടന്നൂര്‍). സഹോദരി: ഷെഫീന. കഴിഞ്ഞ കുറച്ചുദിവസമായി സലാല സുല്‍ത്താന്‍ ഖബൂസ് ഹോസ്പിറ്റലില്‍ ന്യുമോണിയ ബാധിച്ച് ചികില്‍സയിലായിരുന്നു. സലാലയില്‍ ടെലിറെസ്റ്റോറന്റ് പാര്‍ട്ണറായിരുന്നു. കൊവിഡ് നടപടിക്രമങ്ങള്‍ പാലിച്ച് ഒമാനില്‍ ഖബറടക്കം നടത്തും.