കുവൈത്തില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന കണ്ണൂര്‍ സ്വദേശി മരിച്ചു
കണ്ണൂര്‍ മേലെചൊവ്വ എംആര്‍സി റോഡ് സ്വദേശി അനൂപ് ആണ് (51) ഇന്ന് മരിച്ചത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് ചികത്സയിലായിരുന്ന മലയാളി മരിച്ചു. കണ്ണൂര്‍ മേലെചൊവ്വ എംആര്‍സി റോഡ് സ്വദേശി അനൂപ് ആണ് (51) ഇന്ന് മരിച്ചത്. കഴിഞ്ഞ 15 വര്‍ഷമായി കുവൈത്തില്‍ ജോലിചെയ്തുവരികയായിരുന്ന അനൂപ് 10ാം തിയ്യതി മുതല്‍ അദാന്‍ ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നു.
സ്വകാര്യകമ്പനിയില്‍ ടെക്നീഷ്യനായി ജോലിനോക്കുകയായിരുന്നു. പരേതനായ അണിമല്‍ കരുണാകരന്റെയും പുത്തന്‍പുരയില്‍ ലീലയുടെയും മകനാണ്. ഭാര്യ:ജിഷ. മൂത്തമകള്‍ പൂജ മംഗാപുരത്ത് എംബിബിഎസ് വിദ്യാര്‍ഥിയാണ്. ഇളയ മകള്‍: അശ്വതി.