കണ്ണൂര്‍: കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശി അബൂദബിയില്‍ മരണപ്പെട്ടു. പള്ളിക്കുന്ന് പുന്നക്കല്‍ മധുസൂധനന് നായര്‍(66) ആണ് മരണപ്പെട്ടത്. പരേതരായ പള്ളിക്കുന്ന് തിണക്കല്‍ വേലായുധന് നായര്‍-പുന്നക്കല്‍ കാര്‍ത്ത്യായനി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്രീജ മധുസൂധനന്. മക്കള്‍: അക്ഷയ് മധുനായര്‍, അവിനാശ് മധു നായര്‍. സഹോദരങ്ങള്‍: രാജലക്ഷ്മി, വിജയരാഘവന്, കനകവല്ലി, വേലായുധന്, ശൈലജ, ശോഭന, അംബിക, ശ്രീകുമാര്‍, പ്രഭാവതി. നാളെ രാവിലെ 7ന് ചിറക്കല്‍ രാജാസ് ഹയര്‍ സെക്കണ്ടറി സ്കൂളിന് സമീപം വെങ്ങര വയല്‍ നിവേദിലെത്തിക്കുന്ന മൃതദേഹം രാവിലെ 9ന് അഴീക്കല്‍ ചാല് ബീച്ചിലുള്ള ശാന്തിതീരം എന്‍എസ് എസ് ശ്മശാനത്തില്‍ സംസ്കരിക്കും.