കൊണ്ടോട്ടി സ്വദേശി ജിദ്ദയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

Update: 2020-08-09 11:44 GMT

മലപ്പുറം: കൊണ്ടോട്ടി ഐക്കരപ്പടി സ്വദേശി പാക്ക് ബഷീര്‍ അഹമ്മദ് ജിദ്ദയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ പത്ത് ദിവസമായി ജിദ്ദയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍യിലായിരുന്നു.

35 വര്‍ഷത്തോളമായി സൗദിയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം നിലവില്‍ ജിദ്ദ മെഡിക്കല്‍സ് എന്ന സ്ഥാപനത്തില്‍ സെയില്‍സ്മാനായിരുന്നു. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അംഗവും ഹജ്ജ് വളണ്ടിയര്‍ സേവനത്തില്‍ നിറസാന്നിധ്യവുമായിരുന്നു. പിതാവ് പാക് മുഹമ്മദ്, മാതാവ് ആയിഷ ബീവി, ഭാര്യ ഷാഹിന, മക്കള്‍ ഫവാസ്, ഫാസില്‍ (യുകെ), ശബ്‌ന, ഷിമില. മരുമകന്‍ മന്‍സൂര്‍ (റിയാദ്), സഹോദരങ്ങള്‍ സൈഫുദ്ധീന്‍, മെഹബൂബ് (ഇരുവരും ജിദ്ദ), റംലത്ത്, ഹഫ്‌സ, നജ്മ, സീനത്ത്, മെഹറുന്നിസ. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.




Tags:    

Similar News