കോഴിക്കോട് സ്വദേശി ഒമാനില്‍ മരണപ്പെട്ടു

Update: 2022-08-21 06:19 GMT
മസ്‌കത്ത്: കോഴിക്കോട് അന്നശ്ശേരി സ്വദേശി ഫഖ്‌റുദ്ദീന്‍ (51) ഒമാനില്‍ മരണപെട്ടു.30 വര്‍ഷത്തോളമായി ഒമാനില്‍ പ്രവാസിയായിരുന്ന ഫഖ്‌റുദ്ദീന്‍ മബേലയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് നടത്തി വരികയായിരുന്നു.

നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് മസ്‌കത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇവിടെനിന്നും വിദഗ്ധ ചികില്‍സക്കായി മറ്റൊരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശനിയാഴ്ച മരണപെട്ടു.മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.ഭാര്യ: സാജിദ.മക്കള്‍: ഫൈസല്‍, മഹ്മൂദ് സാജിദ്, സഫ.


Similar News