കുവൈത്ത് സിറ്റി: കുവൈത്തില്‍ 704 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 98528 പേര്‍ക്കാണ് രോഗം ബാധിച്ചത്. 865 പേര്‍ ഉള്‍പ്പെടെ 88,776 പേര്‍ രോഗമുക്തി നേടി. അഞ്ചുപേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണം 580 ആയി. 9172 പേരാണ് ചികിത്സയിലുള്ളത്. 101 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 5928 പേര്‍ക്കാണ് പുതുതായി കൊവിഡ് പരിശോധന നടത്തിയത്.
രോഗ ബാധിതരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്ക്
ഹവല്ലി 195 , അഹമ്മദി 165, ഫര്‍വാനിയ 134, കേപിറ്റല്‍ 111, ജഹ്‌റ 99