കുവൈത്തില്‍ 674 പേര്‍ക്ക് കൊവിഡ്

Update: 2020-08-27 13:08 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ 674 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 82,945 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് ഒരാള്‍ കൂടി മരിച്ചതോടെ രാജ്യത്തെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 522 ആയി. നിലവില്‍ 7901 പേരാണ് ചികില്‍സയിലുള്ളത്. 97 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 4191 പേര്‍ക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. അഹ്മദി ഹെല്‍ത് ഡിസ്ട്രിക്ടില്‍ 191 പേര്‍, ഫര്‍വാനിയ ഹെല്‍ത് ഡിസ്ട്രിക്ടില്‍ 161 പേര്‍, ജഹ്‌റ ഹെല്‍ത് ഡിസ്ട്രിക്ടില്‍ 129 പേര്‍, കാപിറ്റല്‍ ഹെല്‍ത് ഡിസ്ട്രിക്ടില്‍ 103 പേര്‍, ഹവല്ലി ഹെല്‍ത് ഡിസ്ട്രിക്ടില്‍ 90 പേര്‍ എന്നിങ്ങനെയാണ് പുതുതായി കോവിഡ് ബാധിതരായത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 4191 പേര്‍ക്കാണ് കൊറോണ വൈറസ് പരിശോധന നടത്തിയത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 603604 ആയി.

ഇന്ന് രോഗ ബാധ റിപോര്‍ട്ട് ചെയ്യപ്പെട്ടവരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ്: അഹ്മദി 191, ജഹ്റ 129 , ഫര്‍വാനിയ 161 , ഹവല്ലി 90 , കേപിറ്റല്‍ 103.


Tags:    

Similar News