ഇന്ത്യയിലേക്ക് കുവൈത്ത് ഓക്‌സിജനും മറ്റ് ചികില്‍സാ സഹായങ്ങളും നല്‍കും

Update: 2021-04-26 18:22 GMT

കുവൈത്ത് സിറ്റി: കൊവിഡ് ദുരന്തം അനുഭവിക്കുന്ന ഇന്ത്യയിലേക്ക് കുവൈത്ത് ഓക്‌സിജനും മറ്റു ചികില്‍സാ സഹായങ്ങളും അയക്കും. തിങ്കളാഴ്ച വൈകീട്ട് ചേര്‍ന്ന കുവൈത്ത് മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. ഓക്‌സിജന്‍ ക്ഷാമം മൂലം ആയിരങ്ങള്‍ മരിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യക്ക് വിവിധ ലോകരാജ്യങ്ങള്‍ സഹായ വാഗ്ദാനങ്ങള്‍ നല്‍കുന്നുണ്ട്.

പ്രതിസന്ധി എത്രയും വേഗം അതിജയിക്കാന്‍ സുഹൃത് രാജ്യമായ ഇന്ത്യയ്ക്ക് കഴിയട്ടെയെന്ന് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ഹമദ് അസ്സബാഹിന്റെ നേതൃത്വത്തിലുള്ള കുവൈത്ത് മന്ത്രിസഭ ആശംസിച്ചു. മൂന്നര ലക്ഷത്തിനടുത്താണ് 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയിലെ പുതിയ കൊവിഡ് കേസുകള്‍. ഓക്‌സിജന്‍ ക്ഷാമം മൂലം ആളുകള്‍ ദുരിതമനുഭവിക്കുന്ന വാര്‍ത്തകളും ചിത്രങ്ങളും അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

Tags:    

Similar News