ഇന്ത്യയ്ക്ക് വീണ്ടും സഹായ ഹസ്തവുമായി സൗദി; 60 ടണ്‍ ഓക്‌സിജന്‍ കൂടി അയച്ചു
മൂന്ന് കണ്ടെയ്‌നറുകളിലായാണ് ഓക്‌സിജന്‍ ഇന്ത്യയിലേക്ക് അയച്ചത്. ഇത് ജൂണ്‍ ആറിന് മുംബൈയിലെത്തും.
റിയാദ്: കൊവിഡ് രണ്ടാം തരംഗം ശ്വാസംമുട്ടിച്ച ഇന്ത്യയ്ക്ക് വീണ്ടും സഹായ ഹസ്തവുമായി സൗദി അറേബ്യ. ഇന്ത്യയുടെ കൊവിഡ് പോരാട്ടത്തിന് പിന്തുണ അറിയിച്ച് സൗദി 60 ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ കൂടി ഇന്ത്യയിലേക്ക് അയച്ചു.മൂന്ന് കണ്ടെയ്‌നറുകളിലായാണ് ഓക്‌സിജന്‍ ഇന്ത്യയിലേക്ക് അയച്ചത്. ഇത് ജൂണ്‍ ആറിന് മുംബൈയിലെത്തും.
ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായ പശ്ചാത്തലത്തില്‍ നേരത്തെ 80 ടണ്‍ ലിക്വിഡ് ഓക്‌സിജനും ചികിത്സാ സഹായങ്ങളും സൗദി ഇന്ത്യയിലേക്ക് അയച്ചിരുന്നു. കൊവിഡ് പ്രതിസന്ധിയില്‍ സൗദി അറേബ്യ നല്‍കിയ സഹായത്തിന് ഇന്ത്യന്‍ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്നതാണ് ഈ നടപടിയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.