ദമ്മാം: മക്കയില്‍ വന്‍ കവര്‍ച്ചാസംഘം പോലിസിന്റൈ പിടിയിലായി. പാകിസ്താനികളായ 11 പേരടങ്ങുന്ന സംഘത്തെയാണ് പിടികൂടിയത്.
മൂന്ന് ഗോഡൗണുകളില്നിന്നുമായി 20 ലക്ഷം റിയാലിന്റെ കേബിളുകള്‍ കവര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരനെ അക്രമിച്ചശേഷം രക്ഷപ്പെടുകയായിരുന്നു. തുടര്‍നടപടികള്‍ക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷനു കൈമാറിയതായി മക്ക പോലിസ് അറിയിച്ചു.