ദമ്മാം: ലോ കാര്‍ബ് ഹൈ ഫാറ്റ് ഡയറ്റ് (എല്‍സിഎച്ച്എഫ്) ഗവേഷകനും പരിശീലകനുമായ എന്‍ വി ഹബീബ് റഹ്മാന്‍ ദമ്മാമിലെത്തുന്നു. മാര്‍ച്ച് 28 വ്യാഴം വൈകീട്ട് ഏഴ് മണിക്ക് ദമ്മാം ദാര്‍ സിഹ ഓഡിറ്റോറിയത്തില്‍ അദ്ദേഹം പൊതുജനങ്ങളുമായി സംവദിക്കും. ശരീരഭാരം കുറക്കുന്നതിനും ജീവിത ശൈലി രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനുമായി പ്രചുര പ്രചാരം നേടിയ ആഹാര ക്രമീകരണ രീതി 'കീറ്റോ' യെ കുറിച്ച് ഹബീബ് റഹ്മാന്‍ ക്ലാസെടുക്കും. സമൂഹത്തിലെ നാനാ തുറയിലുമുള്ള ആളുകളെ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു. പ്രമേഹം, പൊണ്ണത്തടി, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, ഹൃദ്രോഗങ്ങള്‍, സ്‌ട്രോക്ക്, അര്‍ബുദം, വൃക്കരോഗങ്ങള്‍, മറവിരോഗം, തുടങ്ങിയ രോഗങ്ങള്‍ക്ക് ദീര്‍ഘകാലമായി മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, കൃത്യമായ ആഹാരക്രമം പാലിച്ചാല്‍ ആരോഗ്യ പരിരക്ഷയോടൊപ്പം, വലിയ സാമ്പത്തിക നഷ്ടങ്ങളില്ലാതെ ആയുരാരോഗ്യം മുന്നോട്ട് കൊണ്ടുപോകാം. ഇത്തരത്തില്‍ ലോകാടിസ്ഥാനത്തില്‍ അംഗീകാരം നേടി വരുന്ന ഡയറ്റ് സിസ്റ്റമാണ് ലോ കാര്‍ബ് ഹൈ ഫാറ്റ് ഡയറ്റ് (എല്‍സിഎച്ച്എഫ്). ഇത് സംബന്ധമായ ഭക്ഷണരീതിയും അതുമൂലമുണ്ടാകുന്ന ഗുണങ്ങളും ഹബീബ് റഹ്മാന്‍ വിശദീകരിക്കും. ശ്രോദ്ധാക്കള്‍ക്ക് സംശയ നിവാരണത്തിന് അവസരവുമുണ്ടാവും. വിശദശാംശങ്ങള്‍ക്ക്: 0501587951, 0532031829, 0508121242, 0502458003എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.