താനൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ മരിച്ചു

Update: 2024-05-02 03:50 GMT

താനൂർ : മലപ്പുറം താനൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ മരിച്ചു. തലക്കടത്തൂർ സ്വദേശി മുഹമ്മദലിയുടെ മകൻ സഫീർ (40) ആണ് ദമ്മാമിലെ ജോലി സ്ഥലത്തുനിന്നു നമസ്കാരത്തിന് പോവുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചത്. നേരത്തെ ദുബയിൽ ജോലി ചെയ്തിരുന്ന സഫീർ, നാട്ടിൽ വന്ന് മൂന്നു മാസം മുമ്പാണ് ജോലി ആവശ്യാർത്ഥം സൗദിയിലേക്ക് പോയത്.

മാതാവ്: സൗദ. ഭാര്യ : റസീന. മക്കൾ : ഇസ്സുദ്ദീൻ, ഇഷാ ഫാത്തിമ, അയാസ്. സഹോദരങ്ങൾ : സിയാദ്, ആയിഷ.

മയ്യിത്ത് സൗദിയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    

Similar News