എം എ യൂസഫലി അബൂദബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍

Update: 2021-07-25 12:31 GMT

അബൂദബി: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയെ അബൂദബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനായി നിയമിച്ചു. അബൂദബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രിം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ് യാനാണ് ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ പുന:സംഘടന നടത്തി ഉത്തരവിട്ടത്. അബ്ദുള്ള മുഹമ്മദ് അല്‍ മസ്‌റോയിയാണ് ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍. യൂസഫലിയോടൊപ്പം അലി ബിന്‍ ഹര്‍മാല്‍ അല്‍ ദാഹിരി വൈസ് ചെയര്‍മാനായും, മസൂദ് റഹ്മ അല്‍ മസൂദ്(ഖജാഞ്ചി), സയ്യിദ് ഗുംറാന്‍ അല്‍ റിമൈത്തി(ഡെപ്യൂട്ടി ട്രഷറര്‍) ഉള്‍പ്പെടെ അബൂദബിയുടെ വാണിജ്യ വ്യവസായ രംഗത്തു നിന്നുള്ള 29 പ്രമുഖരെയാണ് പുതിയ ഡയറക്ടര്‍ ബോര്‍ഡില്‍ നിയമിച്ചത്. ഡയറക്ടര്‍ ബോര്‍ഡിലുള്ള ഏക ഇന്ത്യക്കാരനും യൂസഫലിയാണ്. വിനയത്തോടെയും അഭിമാനത്തോടെയുമാണ് അബൂദബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡിലേക്കുള്ള നിയമനത്തെ കാണുന്നതെന്ന് എം എ യൂസഫലി പറഞ്ഞു.

MA Yousafali appointment Vice Chairman of Abu Dhabi Chamber Board of Directors

Tags:    

Similar News