ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസ സാമൂഹിക മേഖലകളിലെയും സര്‍ക്കാര്‍ ജോലികളിലെയും വളരെ കുറഞ്ഞ പ്രാതിനിധ്യം കാരണം ഇപ്പോഴും നില നില്‍ക്കുന്ന പിന്നാക്കാവസ്ഥയും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യമില്ലായ്മയും വിശദമാക്കിയ സച്ചാര്‍കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരമുള്ള ശുപാര്‍ശകള്‍ കൃത്യമായി നടപ്പാക്കാതെ മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ വ്യാജ പ്രചാരണങ്ങള്‍ക്ക് വഴിവെക്കുകയാണ്.
ജിദ്ദ: ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ദയനീയമായ സാമൂഹ്യ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ജസ്റ്റിസ് രജീന്ദ്ര സച്ചാര്‍ കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച ഹൈക്കോടതി വിധി ദൗര്‍ഭാഗ്യകരമാണെന്നും വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം സൗദി കേരള സ്‌റ്റേറ്റ് കോഓര്‍ഡിനേഷന്‍ യോഗം ആവശ്യപ്പെട്ടു.
രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസ സാമൂഹിക മേഖലകളിലെയും സര്‍ക്കാര്‍ ജോലികളിലെയും വളരെ കുറഞ്ഞ പ്രാതിനിധ്യം കാരണം ഇപ്പോഴും നില നില്‍ക്കുന്ന പിന്നാക്കാവസ്ഥയും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യമില്ലായ്മയും വിശദമാക്കിയ സച്ചാര്‍കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരമുള്ള ശുപാര്‍ശകള്‍ കൃത്യമായി നടപ്പാക്കാതെ മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ വ്യാജ പ്രചാരണങ്ങള്‍ക്ക് വഴിവെക്കുകയാണ്. ഹൈക്കോടതി മുമ്പാകെ സംവരണം സംബന്ധിച്ചു സര്‍ക്കാര്‍ നല്‍കിയ രേഖകളും കണക്കുകളും കൃത്യമല്ല എന്നാണ് വിധിയില്‍ നിന്ന് മനസ്സിലാവുന്നത്.
അതിനിടെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്‌കോളര്‍ഷിപ്പ് എന്ന പേരില്‍ വിഭാഗീയത വളര്‍ത്തി വര്‍ഗീയ വികാരമുണ്ടാക്കാനാണ് ചിലര്‍ കുല്‍സിത ശ്രമം നടത്തുന്നത്. മറ്റു വിഭാഗങ്ങളുടെ അവകാശങ്ങളില്‍ നിന്ന് ഒരംശം പോലും നഷ്ടപ്പെടുത്താതെയാണ് മുസ്‌ലിം ജനവിഭാഗത്തിന്റെ സാമൂഹ്യ പതിതാവസ്ഥ മാറ്റിയെടുക്കുവാന്‍ ശുപാര്‍ശ പ്രകാരം നടപടികള്‍ ആവശ്യപ്പെടുന്നത്. മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും നിലവില്‍ സ്‌കോളര്‍ഷിപ്പും വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ പ്രോത്സാഹന പദ്ധതികളും ഉണ്ടെന്നിരിക്കെ മുസ്‌ലിം ജനവിഭാഗത്തിന്റെ അവകാശം ഹനിക്കുന്ന വിധം കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നതും അതുപ്രകാരം കോടതി വിധിയുണ്ടാകുന്നതും ദൗര്‍ഭാഗ്യകരമാണ്. ഇതര പിന്നാക്ക സമുദായങ്ങള്‍ക്കിടയില്‍ അര്‍ഹമായതിലുമപ്പുറം എന്തൊക്കെയോ മുസ്‌ലിം സമുദായം നേടിയിരിക്കുന്നു എന്ന പ്രചരണം നടത്തുന്ന ശക്തികള്‍ നാട്ടില്‍ സമുദായ സൗഹാര്‍ദ്ദം തകര്‍ക്കുകയാണ്.
മറ്റു പിന്നാക്ക സമുദായങ്ങള്‍ക്ക് അര്‍ഹമായ സംവരണവും പ്രാതിനിധ്യവും നല്‍കുന്നതില്‍ മുസ്‌ലിംകള്‍ക്ക് ഒരെതിര്‍പ്പുമില്ലെന്നിരിക്കെ, മുസ്‌ലിംകളുടെ സംവരണ നഷ്ടം നികത്താന്‍ ആവശ്യമായ നടപടികള്‍ക്ക് പകരം സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകളില്‍ വെള്ളം ചേര്‍ത്ത് മുസ്‌ലിം വിഭാഗത്തിന്റെ വിഹിതത്തില്‍ നിന്നൊരു ഭാഗം മറ്റുള്ളവര്‍ക്ക് കൂടി ഭാഗിച്ചു നല്‍കുന്നതിനോട് യോജിക്കാനാവില്ല.
അതേസമയം, പിന്നാക്ക വിഭാഗങ്ങളെ വിദ്യാഭ്യാസ ഉദ്യോഗ രംഗങ്ങളടക്കം എല്ലാ മേഖലകളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ കുതന്ത്രങ്ങള്‍ മെനയുന്ന സവര്‍ണ്ണ ലോബികളാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ന്യൂനപക്ഷങ്ങളെ വോട്ടു ബാങ്കായി മാത്രം കാണുന്ന മുഖ്യധാരാ പാര്‍ട്ടികളും മുന്നണികളും സവര്‍ണ മേലാളന്മാര്‍ക്കു വേണ്ടിയാണ് എക്കാലവും നിലകൊണ്ടിട്ടുള്ളത്.
മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നപ്പോഴേക്കും ആവശ്യത്തിലധികം നല്‍കി നടപ്പാക്കാന്‍ വ്യഗ്രത കാണിച്ചവരാണ് ഇടതു സര്‍ക്കാര്‍. എന്നാല്‍, മുസ്‌ലിം സമുദായത്തിന് കാലങ്ങളായി ലഭിക്കേണ്ടിയിരുന്ന ഭരണഘടനാപരമായ സംവരണാവകാശം നടപ്പാക്കുന്നതില്‍ ഭരണകൂടങ്ങള്‍ വിമുഖത കാണിക്കുകയാണ്. മറ്റു സമുദായങ്ങളുടെ ഒരവകാശവും കവര്‍ന്നെടുക്കാനോ നഷ്ടപ്പെടുത്താനോ മുസ്‌ലിം സമുദായം ഒരിക്കലും ഭരണസംവിധാനവും നീതിന്യായവ്യവസ്ഥയും ഉപയോഗിച്ചിട്ടില്ല.
സച്ചാര്‍ കമ്മിറ്റി ശുപാര്‍ശ പ്രകാരം നടപ്പാക്കേണ്ട മുസ്‌ലിം സ്‌കോളര്‍ഷിപ്പ് പദ്ധതിയിലും സ്‌കോളര്‍ഷിപ്പിന്റെ പേരുപോലും മറ്റുള്ളവര്‍ക്ക് മുതലെടുക്കാവുന്ന വിധം മാറ്റുകയും അനുവദിക്കേണ്ട സ്‌കോളര്‍ഷിപ്പിന്റെ ഇരുപതു ശതമാനം മറ്റൊരു സമുദായത്തിന് അനുവദിച്ചു കൊടുത്തു വിവാദത്തിനു വഴിവെച്ചു കൊടുത്ത് രാഷ്ട്രീയമായും വര്‍ഗീയമായും മുതലെടുപ്പ് നടത്തുന്നവരെ പൊതു സമൂഹം തിരിച്ചറിയണമെന്നും പറഞ്ഞു.
ഓണ്‍ലൈന്‍ യോഗത്തില്‍ സോഷ്യല്‍ ഫോറം സൗദി കേരള സ്‌റ്റേറ്റ് കോഓര്‍ഡിനേറ്റര്‍ ബഷീര്‍ കാരന്തൂര്‍(റിയാദ്) അധ്യക്ഷത വഹിച്ചു. ഹനീഫ കടുങ്ങല്ലൂര്‍, ബീരാന്‍കുട്ടി കോയിസ്സന്‍(ജിദ്ദ), മുഹമ്മദ് കോയ ചേലേമ്പ്ര, ഹനീഫ ചാലിപ്പുറം (അബഹ), അബ്ദുന്നാസര്‍ ഒടുങ്ങാട് (ദമ്മാം), കുഞ്ഞിക്കോയ താനൂര്‍ (ജുബൈല്‍) എന്നിവര്‍ സംബന്ധിച്ചു.