റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 762 പേര്‍ക്കു കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 7142 ആയി ഉയര്‍ന്നു. 59 പേര്‍ കൂടി ഇന്ന് സുഖം പ്രാപിച്ചു. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 1049 ആയി ഉയര്‍ന്നു. കൊവിഡ് 19 ബാധിച്ച് ഇന്നു നാലുപേര്‍ കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 87 ആയി ഉയര്‍ന്നു. പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം: മക്ക-325, മദീന-197, ജിദ്ദ-142, ഹുഫൂഫ്-35, റിയാദ്-24, ദമ്മാം-18, ജുബൈല്‍-4, തായിഫ്-3, ബിഷ-2, കോബാര്‍-2, മൈസാന്‍-1, അല്‍മുവയ്യ-2, യാമ്പു-1, ജീസാന്‍-1, റഅസത്തന്നൂറ-1, അല്‍ മുസൈലിഫ്-1, ഖമീഷ് മുശൈത്-1, നജ്‌റാന്‍-1, ഖുന്‍ഫുദ-1.