മസ്ക്കത്ത്: കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന നാദാപുരം സ്വദേശി സലാലയില്‍ മരിച്ചു. മുഹമ്മദ് നവാസ് ഇബ്രാഹിം (35) ആണ് ഇന്ന് രാവിലെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി കൊവിഡ് ബാധിതനായി ചികില്‍സയിലായിരുന്നു.
കഴിഞ്ഞ 10 വര്‍ഷമായി ഒമാനില്‍ ഐടി ജീവനക്കാരനായിരുന്നു. ഏഴുവര്‍ഷം സലാലയില്‍ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലെ ഹാര്‍ട്ട് സെന്ററില്‍ ഐടി ജീവനക്കാരനായി ജോലി ചെയ്തു. കൊവിഡ് ബാധയെത്തുടര്‍ന്ന് സ്വകാര്യാശുപത്രിയിലും പിന്നീട് വിദഗ്ധചികില്‍സയ്ക്ക് വേണ്ടി കഴിഞ്ഞ രണ്ചിന് സുല്‍ത്താന്‍ ബാബൂസിലേക്ക് മാറ്റുകയായിരുന്നു.