മലപ്പുറം തിരൂര്‍ സ്വദേശി നജുമുദ്ദീന്‍ ഫുജൈറയില്‍ നിര്യാതനായി

നിയമപരമായ നടപടിക്രമങ്ങള്‍ക്കുശേഷം ഫുജൈറയില്‍തന്നെ ഖബറടക്കം നടത്തും.

Update: 2020-06-18 02:16 GMT

ഫുജൈറ: മലപ്പുറം തിരൂര്‍ സ്വദേശി ഫുജൈറയില്‍ നിര്യാതനായി. വെങ്ങാലൂര്‍ ചെട്ടിയാന്‍തൊടിക അലി മൗലവിയുടെയും ഫാത്തിമയുടെയും മകന്‍ നജുമുദ്ദീന്‍ (42) ആണ് മരിച്ചത്. ഭാര്യ: റഹ്മത്തുന്നിസ. മക്കള്‍: ഷമീം, ഷമീല്‍, ഷംവീല്‍, ഷമ. സഹോദരങ്ങള്‍: മിര്‍ദാസ്, മുഹമ്മദ് റാഫി, സമീറ. നിയപരമായ നടപടിക്രമങ്ങള്‍ക്കുശേഷം ഫുജൈറയില്‍തന്നെ ഖബറടക്കം നടത്തും. സാമൂഹിക സന്നദ്ധവിഷയങ്ങളില്‍ സജീവസാന്നിധ്യമായിരുന്ന നജ്മുദ്ദീന്‍ കേരള പ്രവാസി ഫോറം പ്രഥമ ബ്ലോക്ക് പ്രസിഡന്റായിരുന്നു. എസ്ഡിപിഐ കേരളം ഫെയ്‌സ്ബുക്ക് ഗ്രൂപ്പിന്റെ തുടക്കകാലം മുതലുള്ള സജീവ അംഗമായിരുന്നു അദ്ദേഹം.

നജുമുദ്ദീന്റെ പെട്ടെന്നുള്ള വിയോഗം വലിയ ഞെട്ടലോടെയാണ് നാട്ടുകാരും കുടുംബങ്ങളും പ്രവാസിലോകവും കേട്ടത്. നജ്മു എന്ന നക്ഷത്രം പലര്‍ക്കും നന്‍മയിലേക്ക് ഒരു വഴികാട്ടിയായിട്ടുണ്ടെന്ന് എസ്ഡിപിഐ സംസ്ഥാ അധ്യക്ഷന്‍ പി അബ്ദുല്‍ മജീദ് ഫൈസി അനുസ്മരിച്ചു. നജ്മു എന്ന് സ്‌നേഹപൂര്‍വം വിളിച്ചിരുന്ന നജ്മുദ്ദീന്‍ യുഎഇയിലെ ഫുജൈറയില്‍ അന്ത്യയാത്രയായ വിവരം ഏറെ വേദനിപ്പിച്ചു. ഹൃദയസ്തംഭനമായിരുന്നു കാരണം. ഏതൊരു ജീവിയുടെയും ഹൃദയതാളം അവസാനിക്കാന്‍ അല്ലാഹുവിന്റെ ഒരു തീരുമാനം മാത്രമേ ആവശ്യമുള്ളൂ.

നമ്മുടെ നജ്മുവും ആ തീരുമാനത്തിന് കീഴടങ്ങി. എളിമയോടെയുള്ള പെരുമാറ്റം, വിഷയങ്ങളെക്കുറിച്ച് വസ്തുനിഷ്ഠമായ അപഗ്രഥനം തുടങ്ങി നിരവധി നല്ലഗുണങ്ങളുണ്ടായിരുന്നു നജ്മുവിന്. പുഞ്ചിരി തൂകുന്ന മുഖത്തോടെ മാത്രമേ നജ്മുവിനെ ഞാന്‍ കണ്ടിട്ടുള്ളൂ. അല്ലാഹുവിലേക്കുളള അദ്ദേഹത്തിന്റെ മടക്കം കൂടുതല്‍ പ്രകാശിതമായ മുഖത്തോടെയാവട്ടെയെന്ന് മാത്രമാണ് പ്രാര്‍ത്ഥന. ഈ വേര്‍പാടിന്റെ വേദന താങ്ങാന്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അല്ലാഹു ക്ഷമനല്‍കട്ടെയെന്ന് അനുശോചന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.

Tags:    

Similar News