ഒമാന്‍ സ്വദേശിവല്‍കരണം കര്‍ശനമാക്കി

കമ്പനികളില്‍ ജീവനക്കാരെ എടുക്കുമ്പോള്‍ ആദ്യം സ്വദേശികളെ പരിഗണിക്കണം. ഇവയ്ക്ക് ശേഷം മാത്രമാണ് ആവശ്യമെങ്കില്‍ വിദേശികളെ പരിഗണിക്കാവൂ എന്നാണ് അധികൃതരുടെ നിര്‍ദേശം.

Update: 2018-12-29 05:56 GMT

മസ്‌കത്ത്: രാജ്യത്ത് സ്വദേശിവല്‍കരണം കര്‍ശനമാക്കി ഒമാന്‍ അധികൃതര്‍. കമ്പനികളില്‍ ജീവനക്കാരെ എടുക്കുമ്പോള്‍ ആദ്യം സ്വദേശികളെ പരിഗണിക്കണം. ഇവയ്ക്ക് ശേഷം മാത്രമാണ് ആവശ്യമെങ്കില്‍ വിദേശികളെ പരിഗണിക്കാവൂ എന്നാണ് അധികൃതരുടെ നിര്‍ദേശം. സ്വദേശിവല്‍കരണത്തിന്റെ പ്രാരംഭനടപടികള്‍ നേരത്തേ തന്നെ അധികൃതര്‍ തുടങ്ങി വച്ചിരുന്നു.

എന്നാല്‍ നടപടികള്‍ കര്‍ശനമാക്കാനാണ് ഇപ്പോള്‍ അധികൃതരുടെ തീരുമാനം. നൂറുകണക്കിന് മേഖലകളില്‍ പുതിയ വിസ അനുവദിക്കുന്നത് അധികൃതര്‍ നിര്‍ത്തിവച്ചു. സ്വദേശിവല്‍കരണവുമായി സഹകരിക്കാത്ത കമ്പനികള്‍ പൂട്ടുകയും ചെയ്യുന്നുണ്ട്. മാനവവിഭവ ശേഷി മന്ത്രാലയവും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ രജിസ്റ്ററും പുറത്തുവിട്ട കണക്കുകളില്‍ നിന്നു വ്യക്തമാവുന്നത്, രാജ്യത്ത് ഒരു വര്‍ഷത്തിനിടെ 4,125 സ്വദേശികള്‍ക്ക് സര്‍ക്കാരിലും 64,386 സ്വദേശികള്‍ക്ക് സ്വകാര്യമേഖലയിലും നിയമനം ലഭിച്ചുവെന്നാണ്.



Tags:    

Similar News