കൊവിഡ് ചികില്‍സയിലിരിക്കെ കരുനാഗപ്പള്ളി സ്വദേശി ഖമീസില്‍ ഹൃദയാഘാതം മൂലം മരിച്ചു
ഖമീസ് മുശൈത്ത് അല്‍ അഹ്‌ലി ആശുപത്രിക്ക് സമീപം ബകാല നടത്തിക്കൊണ്ടിരുന്ന കരുനാഗപ്പള്ളി കൊച്ചാലുമൂട് സ്വദേശി വലിയത്ത് സൈനുദ്ദീന്‍ കുഞ്ഞ് (65) ആണ് മരിച്ചത്.
ഇ പി ശിഹാബ് കൊല്ലം
അബഹ (സൗദി): കൊവിഡ് ചികില്‍സയിലിരിക്കെ കരുനാഗപ്പള്ളി സ്വദേശി ഖമീസില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഖമീസ് മുശൈത്ത് അല്‍ അഹ്‌ലി ആശുപത്രിക്ക് സമീപം ബകാല നടത്തിക്കൊണ്ടിരുന്ന കരുനാഗപ്പള്ളി കൊച്ചാലുമൂട് സ്വദേശി വലിയത്ത് സൈനുദ്ദീന്‍ കുഞ്ഞ് (65) ആണ് മരിച്ചത്. ദീര്‍ഘകാലമായി കുടുംബത്തോടെ പ്രവാസജീവിതം നയിക്കുന്ന അദ്ദേഹം, രണ്ടുവര്‍ഷമായി ഹൃദയസംബന്ധമായ ചികില്‍സയിലായിരുന്നു.
നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് ന്യൂമോണിയ ബാധയെത്തുടര്‍ന്ന് ഖമീസിലെ ഹയാത് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചരക്കാണ് മരണം സംഭവിച്ചത്. ജനോപകാരിയായ ഇദ്ദേഹം മലയാളികളുടെ ഇടയില്‍ സൈനുദ്ദീന്‍ മാമ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഭാര്യ: സീനത്ത്. മക്കള്‍: സബീന (നാട്ടില്‍), സല്‍മ (സജീന), സാമിയ (ജിദ്ദ). മരുമക്കള്‍: സത്താര്‍ (നാട്ടില്‍), അബ്ദുല്‍ഹക്കിം (നജ്റാന്‍), ജാസീന്‍ (ജിദ്ദ).
സഹോദരങ്ങള്‍: ഹമീദ്കുഞ്ഞ്, യൂസഫ്, ഹഫ്സത്. അസീറിലെ അറിയപ്പെടുന്ന കവയത്രി ഷെഹീറ നസിറിന്റെ ബന്ധുവാണു മരിച്ച സൈനുദ്ദീന്‍ കുഞ്ഞ്. ഖമീസ് മുശൈത്തിലെ ഹയാത്ത് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖമീസില്‍തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അസീര്‍ പ്രവാസി സംഗം പ്രവര്‍ത്തകരായ സലിം കല്‍പ്പറ്റ, വഹാബ് കരുനാഗപ്പള്ളി, ബന്ധുവായ നസീര്‍ അബ്ദുല്‍ ഖാദര്‍ എന്നിവര്‍ മുന്നിലുണ്ട്.