കൊവിഡ് ചികില്‍സയിലിരിക്കെ മലപ്പുറം സ്വദേശി സൗദിയില്‍ മരിച്ചു
പെരിന്തല്‍മണ്ണ അരക്കുപറമ്പ് അലനല്ലൂര്‍ സ്വദേശി ഓങ്ങല്ലൂര്‍ മുഹമ്മദ് അബൂബക്കര്‍ (57) ആണ് മരിച്ചത്.
ജിദ്ദ: കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന മലപ്പുറം സ്വദേശി സൗദിയിലെ യാംബുവില്‍ നിര്യാതനായി. പെരിന്തല്‍മണ്ണ അരക്കുപറമ്പ് അലനല്ലൂര്‍ സ്വദേശി ഓങ്ങല്ലൂര്‍ മുഹമ്മദ് അബൂബക്കര്‍ (57) ആണ് മരിച്ചത്. കൊവിഡ് ബാധിച്ചത് മൂലമുണ്ടായ ശ്വാസതടസ്സം കാരണം ഒരാഴ്ചയായി യാംബു ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സൗദിയിലെ വിവിധ പ്രദേശങ്ങളില്‍ 20 വര്‍ഷത്തോളമായി പല സ്വകാര്യകമ്പനികളിലായി ജോലിചെയ്തിരുന്നു.
പരേതനായ ഓങ്ങല്ലൂര്‍ അബൂബക്കറാണ് പിതാവ്. മാതാവ് ആമിനക്കുട്ടി. ഭാര്യ: ആയിഷ. മക്കള്‍: സുല്‍ഫത്ത് റസ്‌ന, ജസ്ന, സല്‍മാനുല്‍ ഫാരിസ്. മരുമക്കള്‍: ഹാരിസ് പെരിന്തല്‍മണ്ണ, ശമീര്‍ താഴേക്കോട്. സഹോദരങ്ങള്‍ ഉസ്മാന്‍, അബ്ദുറസാഖ്, അബ്ദുസ്സലാം, ഷംസുദ്ദീന്‍, യൂനുസ്, സൈനുല്‍ ആബിദ്, സുബൈദ, സഫിയ, ഉമ്മുകുല്‍സു, ഹസനത്ത്, ജമീല. മൃതദേഹം യാംബുവില്‍തന്നെ ഖബറടക്കാനുള്ള നടപടികള്‍ക്കായി സന്നദ്ധപ്രവര്‍ത്തകര്‍ രംഗത്തുണ്ട്.