കുവൈത്തില്‍ കൊറോണ ബാധിച്ച് പയ്യന്നൂര്‍ സ്വദേശി മരിച്ചു
പയ്യന്നൂര്‍ കവ്വായിലെ അക്കാളത്ത് ഗഫൂര്‍ (32) ആണ് ഇന്ന് രാവിലെ ഫര്‍വാനിയ ആശുപത്രിയില്‍ മരിച്ചത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ച് ചികില്‍സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. പയ്യന്നൂര്‍ കവ്വായിലെ അക്കാളത്ത് ഗഫൂര്‍ (32) ആണ് ഇന്ന് രാവിലെ ഫര്‍വാനിയ ആശുപത്രിയില്‍ മരിച്ചത്. കൊറോണ വൈറസ് ബാധിച്ച് നാലുദിവസമായി ഫര്‍വാനിയ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനില ഇന്ന് പുലര്‍ച്ചയോടെ വഷളാവുകയായിരുന്നു. ഫര്‍വാനിയ ദജീജിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഒളവറ അക്കാളത്ത് അബ്ദു റഹീമിന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: ഉമ്മു ഐകെന്‍. മകന്: ഹാനി ഗഫൂര്‍.