മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി ജിദ്ദയില്‍ മരിച്ചു
15 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹത്തിന് വാഹനങ്ങളുടെ ഓയില്‍ വിതരണമായിരുന്നു ജോലി.
ജിദ്ദ: മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി ജിദ്ദയില്‍ മരിച്ചു. തടപ്പറമ്പ് കണ്ണന്‍തൊടി ഫിറോസ് ഖാന്‍ (40) ആണ് മരിച്ചത്. രണ്ടുദിവസം മുമ്പ് ജിദ്ദ കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ട ഫിറോസ് ഖാന്‍ എന്ന ഫിറോസ് ബാബു ഇന്ന് പുലര്‍ച്ചയോടെയാണ് മരണപ്പെട്ടത്. 15 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹത്തിന് വാഹനങ്ങളുടെ ഓയില്‍ വിതരണമായിരുന്നു ജോലി.
പിതാവ്: കണ്ണന്‍തൊടി മുഹമ്മദ്. മാതാവ്: ആയിഷ. ഭാര്യ: സലീന. മക്കള്‍: ഫര്‍ഷിന്‍ (12), മുഹമ്മദ് ഫൈസ് (5), മുഹമ്മദ് ഫിയാന്‍ (ഒന്നര). ആബിദ, ഉസൈഫ് എന്നിവര്‍ സഹോദരങ്ങളാണ്. കിങ് അബ്ദുല്‍ അസീസ് ജാമിഅ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ ഖബറടക്കുമെന്ന് ജീവകാരുണ്യപ്രവര്‍ത്തകനായ നാസര്‍ ഒളവട്ടൂര്‍ അറിയിച്ചു.