കൊണ്ടോട്ടി പുളിയംപറമ്പ് സ്വദേശി ജിദ്ദയില്‍ നിര്യാതനായി

Update: 2021-12-24 02:23 GMT
കൊണ്ടോട്ടി പുളിയംപറമ്പ് സ്വദേശി ജിദ്ദയില്‍ നിര്യാതനായി

ജിദ്ദ: കൊണ്ടോട്ടി പുളിയംപറമ്പ് സ്വദേശി ജിദ്ദയില്‍ നിര്യാതനായി. പരേതനായ സൈനുദീന്‍ മാസ്റ്ററുടെ മകന്‍ ചെമ്പാന്‍ മുഹമ്മദ്കുട്ടി മാസ്റ്റര്‍ എന്ന കുഞ്ഞാപ്പു (64) ആണ് ജിദ്ദയില്‍ ഹൃദയാഘാതംമൂലം മരിച്ചത്. 35 വര്‍ഷത്തിലധികമായി യുഎഇയിലും സൗദിയിലുമായി പ്രവാസിയാണ്. അടുത്ത മാസം നാട്ടില്‍ പോവാനിരിക്കെ ജിദ്ദയില്‍ കിലോ പത്തില്‍ സഫ്‌വാന്‍ ഫാര്‍മസി കമ്പനിയില്‍ ജോലി ചെയ്തുവരുന്നതിനിടെയാണ് ആകസ്മിക മരണം.

വ്യാഴാഴ്ച രാവിലെയാണ് മരണപ്പെട്ടത്. മയ്യിത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോവും. ഭാര്യ: മറിയുമ്മ. മക്കള്‍: അമീറുദ്ദീന്‍ മാസ്റ്റര്‍ (വിപികെഎംഎംഎച്ച്എസ്എസ് പുത്തൂര്‍ പള്ളിക്കല്‍), മാജിദ, അന്‍വര്‍ഷ, അഷ്ഫാഖ്, അഹമ്മദ് ജാസിം (ദാറുല്‍ഹുദ), ഫാത്തിമ ഹനാന്‍. സഹോദരങ്ങള്‍: ഷംസുദ്ദീന്‍ (ദുബയ്), അഹമ്മദ് നൗഷാദ്, ഖമറുദ്ദീന്‍(എം എച് എസ് മൂന്നിയൂര്‍), സുബൈദ, ഖദീജ, ജമീല, മൈമൂന, സുഹ്‌റാബി, മറിയുമ്മ, ഖൈറുന്നീസ. മരുമക്കള്‍: എം പി അബ്ദുല്‍ സലിം ഒളുവട്ടൂര്‍, ഹഫ്‌സത് (ചേളാരി), ഫസീല (നീരോല്‍പാലം).

Tags:    

Similar News