ജിദ്ദ: സന്ദര്‍ശക വിസയിലെത്തിയ കൂട്ടിലങ്ങാടി പഴമള്ളൂര്‍ സ്വദേശിനി സുബൈദ കിളയില്‍ (54) ജിദ്ദയില്‍ മരിച്ചു. ഭര്‍ത്താവ് കുഞ്ഞയമ്മു പാറമ്മല്‍ നാട്ടിലാണ്. മകന്‍ മുഹമ്മദ് ആഷിക്കിന്റെ അടുത്തേക്ക് സന്ദര്‍ശക വിസയിലെത്തിയതായിരുന്നു. മൃതദേഹം കിങ് അബ്ദുല്‍ അസീസ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍. മയ്യിത്ത് നാളെ ജിദ്ദയില്‍ ഖബറടക്കും. നടപടിക്രമങ്ങള്‍ ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിങ്ങിനു കീഴില്‍ നടന്നുവരുന്നു.