വാദി ദവാസിര്‍ സോഷ്യല്‍ ഫോറത്തിന് പുതിയ നേതൃത്വം

Update: 2020-08-25 08:35 GMT
അബ്ദുല്‍ ഗഫൂര്‍ തിരുനാവായ (പ്രസിഡന്റ്), സൈഫുദ്ദീന്‍ ആലുവ (ജനറല്‍ സെക്രട്ടറി)

വാദി ദവാസിര്‍: വിവിധ ജീവകാരുണ്യപ്രവര്‍ത്തനരംഗത്ത് നിരന്തരം ഇടപെട്ട് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സോഷ്യല്‍ ഫോറം വാദി ദവാസിര്‍ ബ്ലോക്ക് കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു. വാദി ദവാസിര്‍ ഹിജാസ് വില്ലയില്‍ ചേര്‍ന്ന യോഗത്തില്‍, അബ്ദുല്‍ ഗഫൂര്‍ തിരുനാവായ (പ്രസിഡന്റ്), സലാഹുദ്ദീന്‍ അമ്പനാട് (വൈസ് പ്രസിഡന്റ്), സൈഫുദ്ദീന്‍ ആലുവ (ജനറല്‍ സെക്രട്ടറി), അബ്ദുല്‍ലത്തീഫ് കരുനാഗപ്പള്ളി (സെക്രട്ടറി) ലത്തീഫ് മാനന്തേരി (വെല്‍ഫെയര്‍ ഇന്‍-ചാര്‍ജ്), ഷിബിലി ബീമാപ്പള്ളി (മീഡിയ ഇന്‍-ചാര്‍ജ്) എന്നിവരെ തിരഞ്ഞെടുത്തു.

സലാഹുദ്ദീന്‍ അമ്പനാട് (വൈസ് പ്രസിഡന്റ്), അബ്ദുല്‍ ലത്തീഫ് കരുനാഗപ്പള്ളി (സെക്രട്ടറി)

 അസീര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കോയ ചേലേമ്പ്ര യോഗം ഉദ്ഘാടനം ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ നെടുംതൂണുകളായ ജൂഡീഷ്യറി, എക്‌സിക്യൂട്ടിവ്, മീഡിയ, ലെജിസ്ലേറ്റീവ് തുടങ്ങി ഭരണനിര്‍വഹണ മേഖല മുഴുവനായും വിലയ്ക്കുവാങ്ങുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ലത്തീഫ് മാനന്തേരി (വെല്‍ഫെയര്‍ ഇന്‍-ചാര്‍ജ്), ഷിബിലി ബീമാപ്പള്ളി (മീഡിയ ഇന്‍-ചാര്‍ജ്)

 പൊതുമേഖലാ സംരംഭങ്ങളൊക്കെയും വിറ്റഴിക്കുന്ന കേന്ദ്രസര്‍ക്കാരും ദുരന്തങ്ങളുടെ മറവില്‍ അഴിമതിയും കള്ളക്കടത്തും സ്വജനപക്ഷപാതവും നടത്തുന്ന സംസ്ഥാന സര്‍ക്കാരും നിത്യജീവിതം ദുസ്സഹമാക്കിയിരിക്കുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ സോഷ്യല്‍ ഡെമോക്രസിയും സ്വാതന്ത്ര്യവും കാത്തുസൂക്ഷിക്കാന്‍ പൊതുജനങ്ങള്‍ക്ക് മാതൃകയായിക്കൊണ്ട് ജാഗ്രതപുലര്‍ത്തണമെന്ന് സോഷ്യല്‍ ഫോറം പ്രവര്‍ത്തകരോട് അദ്ദേഹം ആഹ്വാനം ചെയ്തു. '

രാജാവ് നഗ്‌നനാണെന്ന്' വിളിച്ചുപറയുകയും ഭീഷണികള്‍ക്കും പീഡനങ്ങള്‍ക്കും തന്നെ തളര്‍ത്താനാവില്ലെന്ന ഉറച്ച നിലപാടെടുക്കുകയും ചെയ്യുന്ന പ്രാശാന്ത് ഭൂഷണ്‍മാര്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഫോറം അസീര്‍ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹനീഫ ചാലിപ്രം അഭിപ്രായപ്പെട്ടു. ബ്ലോക്ക് കമ്മിറ്റി തിരഞ്ഞെടുപ്പ് നിയന്ത്രിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലത്തീഫ് മാനന്തേരി, സലാഹുദ്ദീന്‍ അമ്പനാട്, അബ്ദുല്‍ ലത്തീഫ് കരുനാഗപ്പള്ളി, ഷിബിലി ബീമാപള്ളി, സൈഫുദ്ദീന്‍ ആലുവ എന്നിവരും സംസാരിച്ചു.  

Tags:    

Similar News