ആദിത്യന്‍ പ്രസിഡന്റ്, ആദര്‍ശ് സെക്രട്ടറി; എസ്എഫ്‌ഐ തിരുവനന്തപുരം ഘടകത്തിന് പുതിയ നേതൃത്വം
തിരുവനന്തപുരം: എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ നിശ്ചയിച്ചു. ആദിത്യനെ ജില്ലാ പ്രസിഡന്റായും ആദര്‍ശിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. സിപിഎമ്മിന്റെ എസ്എഫ്‌ഐ ഫ്രാക്ഷന്‍ യോഗത്തിലാണ് തീരുമാനം.
ലഹരി കാംപയിന് ശേഷം മദ്യപിച്ച് നൃത്തം ചെയ്തതിന് നേരത്തെ ഭാരവാഹികളെ നീക്കിയിരുന്നു. തുടര്‍ന്ന് മുന്‍ ജില്ലാ നേതൃത്വത്തിനെതിരേ വ്യാപക പരാതി ഉയര്‍ന്നിരുന്നു. ശേഷം പ്രസിഡന്റിനെയും സെക്രട്ടറിയെയും മാറ്റാനുള്ള തീരുമാനമെടുക്കുകയായിരുന്നു.