ചാര്‍ട്ടേഡ് വിമാനങ്ങളില്‍ പോകുന്നവരുടെ അധിക കൊവിഡ് ചാര്‍ജ് നോര്‍ക്ക വഹിക്കണം: ഇന്‍ക്കാസ് യുഎഇ

നിലവില്‍ പല വിമാനത്താവളങ്ങളിലും റാപ്പിഡ് ടെസ്റ്റ് നിര്‍ബന്ധമാണെന്നിരിക്കെ വീണ്ടും ഒരു കൊവിഡ് ടെസ്റ്റിന്റെ അനിവാര്യത എന്തിനാണെന്ന് മനസ്സിലാകുന്നില്ല

Update: 2020-06-13 09:24 GMT

ഷാര്‍ജ:പ്രവാസ ലോകത്തു നിന്നും നാട്ടിലേക്ക് തിരിച്ചു വരുന്ന പ്രവാസികള്‍ ജൂണ്‍ 20 മുതല്‍ ചാര്‍ട്ടേഡ് വിമാനം മുഖേനയാണ് വരുന്നതെങ്കില്‍ കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമായും നടത്തണമെന്ന കേരള സര്‍ക്കാരിന്റെ നിയമം പുനപ്പരിശോധിക്കണമെന്നും അല്ലാത്തപക്ഷം നോര്‍ക്ക ചെലവ് വഹിക്കണമെന്നും ഇന്‍കാസ് യുഎഇ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ടി എ രവീന്ദ്രന്‍, ജനറല്‍ സിക്രട്ടറി പുന്നക്കന്‍ മുഹമ്മദലി ആവശ്യപ്പെട്ടു

നിലവില്‍ പല വിമാനത്താവളങ്ങളിലും റാപ്പിഡ് ടെസ്റ്റ് നിര്‍ബന്ധമാണെന്നിരിക്കെ വീണ്ടും ഒരു കൊവിഡ് ടെസ്റ്റിന്റെ അനിവാര്യത എന്തിനാണെന്ന് മനസ്സിലാകുന്നില്ല അതുകൊണ്ട് ഇതിലൂടെ ഏകദേശം ഓരോ പ്രവാസിക്കും 6000 ഇന്ത്യന്‍ രൂപ അധികച്ചെലവ് വരികയാണ്. യാതൊരുവിധ വരുമാനത്തിനും വക ഇല്ലാതിരിക്കെ തിരിച്ച് നാട്ടില്‍ എത്തുക എന്ന ലക്ഷ്യത്തോടുകൂടി തന്നെ പലരുടേയും കാരുണ്യത്തോടും കൂടി ആണ് ടിക്കറ്റ് പോലും ലഭിക്കുന്നത്. അതിനിടയിലാണ് ഇത്രയും വലിയൊരു ചാര്‍ജ് വീണ്ടും അടയ്‌ക്കേണ്ടി വരുന്നത് എന്നത് ഓരോ പ്രവാസിക്കും വലിയ അധികബാധ്യത വരികയാണ്. അതുകൊണ്ട് പ്രസ്തുത തീരുമാനം പിന്‍വലിക്കുകയോ അല്ലെങ്കില്‍ അതിനെ ചെലവ് നോര്‍ക്ക വഹിക്കുകയോ ചെയ്യണമെന്ന് ഇന്‍ക്കാസ് ഭാരവാഹികള്‍ പറഞ്ഞു. 

Tags:    

Similar News