കുവൈത്തില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
ശുവൈഖില്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. കൊറോണ വൈറസ് പ്രതിസന്ധി മൂലം കഴിഞ്ഞ ഒന്നരമാസമായി ജോലി ഇല്ലാതെ റൂമില്‍ കഴിയുകയായിരുന്നു ഇദ്ദേഹം.
കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. ചങ്ങനാശേരി വാഴപ്പള്ളി ശോഭനാലയത്തില്‍ ഗോപകുമാര്‍ ചന്ദ്രശേഖരന്‍ പിള്ള (60) ആണ് ഇന്നലെ ഉച്ചയോടെ ശുവൈഖിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരണമടഞ്ഞത്.
ശുവൈഖില്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. കൊറോണ വൈറസ് പ്രതിസന്ധി മൂലം കഴിഞ്ഞ ഒന്നരമാസമായി ജോലി ഇല്ലാതെ റൂമില്‍ കഴിയുകയായിരുന്നു ഇദ്ദേഹം.
പിതാവ്: ഗോവിന്ദപിള്ള. മാതാവ്: ജാനകി അമ്മ. സിന്ധു ഗോപ കുമാറാണ് ഭാര്യ. രണ്ടു പെണ്മക്കലുമുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങള്‍ ആലപ്പുഴ ജില്ലാ അസോസിയേഷന്‍ പ്രസിഡന്റ് രാജീവ് നടുവുലെ മുറി, കെകെഎംഎ മാഗ്‌നറ്റ് ടീം എന്നിവരുടെ നേതൃത്വത്തില്‍ നടത്തി വരുന്നു.