സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക്; ഒമാനില്‍ വീണ്ടും വിസ വിലക്ക്

Update: 2021-03-23 17:35 GMT

മസ്‌കത്ത്: ഒമാനില്‍ സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി കൊമേഴ്ഷ്യല്‍ മാളുകളിലെ സെയില്‍സ്, അക്കൗണ്ടിങ്, കാഷ്യര്‍, മാനേജ്‌മെന്റ് തസ്തികകളില്‍ തൊഴില്‍ മന്ത്രാലയം വിദേശികള്‍ക്ക് വിസ വിലക്ക് ഏര്‍പ്പെടുത്തി. ഇത്തരം മേഖലകളില്‍ നിയമനം സ്വദേശികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തി. 2021 ജൂലൈ 20 മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്ന് കൊമേഴ്ഷ്യല്‍ മാള്‍ ഉടമകളോടു തൊഴില്‍ മന്ത്രാലയം അറിയിച്ചു. നിലവില്‍ ഈ തസ്തികകളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് വിസ പുതുക്കി നല്‍കില്ലെന്നും മന്ത്രാലയം അറിയിച്ചുട്ടുണ്ട്.

Oman announces visa ban again for expats

Tags:    

Similar News