വിദേശത്തുനിന്ന് മടങ്ങിയെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ സൗജന്യമല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹം: ഒമാന്‍ സോഷ്യല്‍ ഫോറം
പവാസികളോട് കേരള സര്‍ക്കാര്‍ കാണിക്കുന്ന ജനദ്രോഹ നടപടിയാണ് മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രസ്താവന.
മസ്‌കത്ത്: വിദേശത്തുനിന്നും കൊവിഡിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികളെ ക്വാറന്റൈന്‍ ചെയ്യാനുള്ള പണം ഇനി അതത് വ്യക്തികള്‍ സ്വയം കെട്ടി വെക്കണമെന്ന പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്ന് ഒമാന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി.
ജോലി നഷ്ടപ്പെട്ടവരും സന്ദര്‍ശക വിസയിലുള്ളവരും ഒക്കെയാണ് നാട്ടിലേക്ക് തിരിക്കുന്നത്. മാറാരോഗികളും നിലവില്‍ കൃത്യമായ ചികിത്സ ലഭിക്കാത്തവരും വരുന്നവരില്‍ ഉണ്ട്. പവാസികളോട് കേരള സര്‍ക്കാര്‍ കാണിക്കുന്ന ജനദ്രോഹ നടപടിയാണ് മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രസ്താവന.
മാസങ്ങളോളം ജോലിയില്ലാതെ കഴിയുന്ന എത്രയോ മലയാളി പ്രവാസികള്‍ നാട്ടില്‍ വരാന്‍ തയ്യാറായി നില്‍ക്കുന്നുണ്ട്. യാത്രാ ചെലവ് പോലും കയ്യിലില്ലാത്ത ഇവര്‍ പല സന്നദ്ധസംഘടനകള്‍ വഴിയാണ് യാത്ര ചിലവ് പോലും കണ്ടെത്തുന്നത് ഈ അവസരത്തില്‍ മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രസ്താവന പ്രവാസികളോട് കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയാണെന്ന് ഒമാന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി ചൂണ്ടിക്കാട്ടി.