ഓസോണ്‍ ദിന വെബിനാര്‍ സംഘടിപ്പിച്ചു

Update: 2020-09-17 14:49 GMT

കുവൈത്ത് സിറ്റി: ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ കുവൈത്ത് കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഓസോണ്‍ ദിനത്തോടനുബന്ധിച്ച് ഓണ്‍ലൈന്‍ വെബിനാര്‍ സംഘടിപ്പിച്ചു. ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ കുവൈത്ത് ചാപ്റ്റര്‍ രക്ഷാധികാരിയും കുവൈത്ത് സ്‌പെഷ്യല്‍ ഒളിംപിക്‌സ് നാഷനല്‍ ഡയറക്ടറുമായ റിഹാബ് എം ബോറിസ്ലി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബാബു ഫ്രാന്‍സിസ്( ലീഡ് ക്യു എച്ച് എസ് ഇ ഓഡിറ്റര്‍) അധ്യക്ഷത വഹിച്ചു.

    പരിസ്ഥിതി ശാസ്ത്രജ്ഞ ഡോ. കര്‍ണൂര്‍ ഡൗലത്ത്(നാപെസ്‌കോ അസി. മാനേജര്‍), പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. മോന്‍സി മാത്യു, അമേരിക്കന്‍ സൊസൈറ്റി ഓഫ് സേഫ്റ്റി പ്രഫഷനല്‍സ്-കുവൈത്ത് മുന്‍ പ്രസിഡന്റും ഉപദേശക സമിതി അംഗവുമായ എന്‍ജിനീയര്‍ സുനില്‍ സദാനന്ദന്‍, അമേരിക്കന്‍ സൊസൈറ്റി ഓഫ് സേഫ്റ്റി പ്രഫഷനല്‍സ് കുവൈത്ത് സാങ്കേതിക ഉപദേശക സമിതിയംഗം എന്‍ജിനീയര്‍ സി എച്ച് രാമകൃഷ്ണ ചാരി, ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ കുവൈത്ത് ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ജീവ് സ് എരിഞ്ചേരി, പ്രോഗ്രാം കോ-ഓഡിനേറ്റര്‍ ഷൈനി ഫ്രാങ്ക് സംസാരിച്ചു. സംഘടന അംഗങ്ങള്‍ക്ക് പുറമെ സാമൂഹിക പ്രവര്‍ത്തകരും സംഘടന ഭാരവാഹികളുമായ ബിജു സ്റ്റീഫന്‍, ഷൈജിത്ത്, അലക്‌സ് മാത്യു, അനിയന്‍ കുഞ്ഞ്, അശോകന്‍ തിരുവനന്തപുരം, ഹമീദ് പാലേരി, പ്രകാശ് ചിറ്റേഴത്ത്, രഞ്ജിത്ത്, അരുള്‍ രാജ് പങ്കെടുത്തു.

Ozone Day Webinar Organized by Indo-Arab Confederation Council Kuwait





Tags:    

Similar News