ഒമാനില്‍ പാകിസ്താനിയുടെ ആക്രമണം; മലയാളിക്കു പിന്നാലെ തമിഴ്‌നാട് സ്വദേശിയും മരിച്ചു
മസ്‌കത്ത്: ഒമാനില്‍ പാകിസ്താന്‍ സ്വദേശിയുടെ ആക്രമണത്തിനിരായ ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചു. തമിഴ്‌നാട് സ്വദേശി കണ്ണരാജാണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന തൃശൂര്‍ പാവറട്ടി കാക്കശ്ശേരി സ്വദേശി രാജേഷ് കൊന്ദ്രപ്പശ്ശേരി ഞാറാഴ്ച മരണപ്പെട്ടിരുന്നു. ഒമാനിലെ ബുറൈമിയില്‍ ശനിയാഴ്ച രാത്രി 11 ഓടെയാണ് സംഭവം. രാജേഷിന്റെ തലയുടെ വലതുഭാഗത്തും നെറ്റിയിലും കൈകളിലും നെഞ്ചിലുമേറ്റ ആഴത്തിലുള്ള മുറിവുകളാണ് മരണകാരണം. സംഭവവുമായി ബന്ധപ്പെട്ട് രാജേഷിനോടൊപ്പം താമസിച്ചിരുന്ന പാകിസ്താന്‍ സ്വദേശിയെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു.