കുവൈത്ത് സിറ്റി: കുവൈത്തില്‍ റെസ്‌റ്റോറന്റുകളിലും ഹോട്ടലുകളിലും നിയന്ത്രണങ്ങളോടെ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി. ചൊവ്വാഴ്ച വൈകീട്ട് ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. മെയ് 23ന് ഞായറാഴ്ച മുതല്‍ ഉത്തരവിന് പ്രാബല്യമുണ്ടാവും.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കുന്നത് നിരോധിച്ചിരുന്നത്. ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങളും സാമൂഹിക അകലവും പാലിക്കണമെന്ന നിബന്ധനയോടെയാണ് നിയന്ത്രണം ലഘൂകരിച്ചത്. നിലവില്‍ ഡെലിവറിയോ ടേക്ക് വേ സംവിധാനമാണുള്ളത്. കൊവിഡ് മൂലം തകര്‍ന്നടിഞ്ഞ ഹോട്ടല്‍ മേഖലയ്ക്ക് ഈ നടപടി ഒരാശ്വാസമാവും.