സൗദിയില്‍ പെട്രോള്‍ വില പകുതിയായി വെട്ടിക്കുറച്ചു; ലിറ്ററിന് 0.67 റിയാല്‍
പ്രാബല്യത്തിലായ പുതിയ നിരക്കനുസരിച്ച് 91 ഇനം പെട്രോള്‍ ലിറ്ററിന് 0.67 റിയാലും 95 ഇനത്തിന് ലിറ്ററിന് 0.82 റിയാലുമാണ് പുതുക്കിയ വില.
റിയാദ്: സൗദി അറേബ്യയില്‍ പെട്രോള്‍വില കുത്തനെ കുറഞ്ഞു. പുതുക്കിയ നിരക്കനുസരിച്ച് പെട്രോളിന് മുമ്പത്തേക്കാള്‍ 50 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്. പ്രാബല്യത്തിലായ പുതിയ നിരക്കനുസരിച്ച് 91 ഇനം പെട്രോള്‍ ലിറ്ററിന് 0.67 റിയാലും 95 ഇനത്തിന് ലിറ്ററിന് 0.82 റിയാലുമാണ് പുതുക്കിയ വില. ഇന്നു മുതല്‍ അടുത്തമാസം 10 വരെ ഈ നിരക്ക് തുടരും.
ഇതുവരെ 91 ഇനം പെട്രോള്‍ ലിറ്ററിന് 1.31 റിയാലും 95ന് ലിറ്ററിന് 1.47 റിയാലുമായിരുന്നു നിരക്ക്. പെട്രോള്‍ സ്റ്റേഷന്‍ ഉടമകള്‍ക്കും ഉപഭോക്താക്കള്‍ക്കും പ്രതിമാസം പുതുക്കുന്ന വിലകള്‍ സൗദി അരാംകോ വെബ്സൈറ്റില്‍ ലഭിക്കും. ആഗോളവിപണിയിലേക്കുള്ള അസംസ്‌കൃത എണ്ണയുടെ കയറ്റുമതി വിലയിലെ വ്യതിയാനത്തിനനുസരിച്ച് പെട്രോളിന്റെ വില മാറ്റത്തിന് വിധേയമാണെന്ന് സൗദി ആരോംകോ കമ്പനി അറിയിച്ചു.