പെട്രോള്‍ വില വര്‍ധിപ്പിച്ച് സൗദി
ഇതനുസരിച്ച് 91 ഇനം പെട്രോള്‍ ലിറ്ററിന് 1.29 റിയാലും 95 ഇനത്തിന് 1.44 റിയാലുമായിരിക്കും ശനിയാഴ്ച മുതല്‍ നിലവില്‍ വന്ന വില.
റിയാദ്: പെട്രോള്‍ വില വര്‍ധിപ്പിച്ച് സൗദി അറേബ്യ. വെള്ളിയാഴ്ച രാത്രിയാണ് ഇന്ധന നിരക്ക് സൗദി ആരാംകോ പുതുക്കി നിശ്ചയിച്ചത്. ഇതനുസരിച്ച് 91 ഇനം പെട്രോള്‍ ലിറ്ററിന് 1.29 റിയാലും 95 ഇനത്തിന് 1.44 റിയാലുമായിരിക്കും ശനിയാഴ്ച മുതല്‍ നിലവില്‍ വന്ന വില.
ആഗസ്ത് 10 വരെ ഇതായിരിക്കും വില. മൂല്യവര്‍ധിത നികുതി (വാറ്റ്) അഞ്ച് ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കി ഉയര്‍ത്തിയതിനെ തുടര്‍ന്ന് ജൂലൈ ഒന്നിന് ഇന്ധന വില പുതുക്കിയിരുന്നു. അന്ന് 91 ഇനത്തിന് 0.98 ഹലാലയും 95 ഇനത്തിന് 1.18 റിയാലുമായായിരുന്നു ഉയര്‍ത്തിയത്. ആ നിരക്കാണ് പ്രതിമാസ ഇന്ധന വില പുനര്‍നിശ്ചയ തീരുമാനപ്രകാരം വെള്ളിയാഴ്ച പുതുക്കിയത്.