പ്രവാസി സാംസ്‌കാരിക വേദി സൗദി വെസ്‌റ്റേണ്‍ പ്രൊവിന്‍സിന് പുതിയ നേതൃത്വം
ജിദ്ദ: പ്രവാസി സാംസ്‌കാരിക വേദി സൗദി വെസ്‌റ്റേന്‍ പ്രൊവിന്‍സ് സെന്‍ട്രല്‍ കമ്മിറ്റിയുടെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. റഹീം ഒതുക്കുങ്ങല്‍(പ്രസിഡന്റ്), അഷ്‌റഫ് പാപ്പിനിശ്ശേരി (ജനറല്‍ സെക്രട്ടറി), സിറാജ് താമരശ്ശേരി(ഖജാഞ്ചി) എന്നിവരെയാണ് തിരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റുമാരായി നിസാര്‍ ഇരിട്ടി, ഉമറുല്‍ ഫാറൂഖ് പാലോട്, സുഹറ ബഷീര്‍ എന്നിവരെയും സെക്രട്ടറിമാരായി ഷഫീഖ് മേലാറ്റൂര്‍, ഫിദ അജ്മല്‍ എന്നിവരെയും തിരഞ്ഞെടുത്തു.
കേന്ദ്ര കോ-ഓഡിനേറ്റര്‍ ഖലീല്‍ പാലോട് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പ്രവാസി വെല്‍ഫയര്‍ വിങ് കോ-ഓഡിനേറ്ററായി കെ എം അബ്ദുല്‍കരീമിനെയും അംഗങ്ങളായി എ കെ സൈദലവി, സിറാജ് തബൂക്ക്, യൂസഫ് പരപ്പന്‍, സലീഖത്ത് എന്നിവരെയും തിരഞ്ഞെടുത്തു. കലാകായിക വിഭാഗം കോ-ഓഡിനേറ്ററായി ഓവുങ്ങല്‍ മുഹമ്മദലിയും, മീഡിയ ആന്റ് സോഷ്യല്‍ മീഡിയ കോ-ഓഡിനേറ്ററായി മുനീര്‍ ഇബ്രാഹിം പയ്യന്നൂരിനെയും ഐടി കോഓഡിനേറ്ററായി അജ്മല്‍ അബ്ദുള്‍ ഗഫൂറിനെയും നിശ്ചയിച്ചു. കേന്ദ്ര കോ-ഓഡിനേഷന്‍ കമ്മിറ്റി പ്രതിനിധികളായി സി എച്ച് ബഷീര്‍, നിസാര്‍ ഇരിട്ടി, പി എം സാബു യാംബു എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
Pravasi samskarika vedi Saudi Western Province new leadership