പ്രൊഫ: റെയ്നോള്‍ഡ്, നീതിക്കും മനുഷ്യ നന്മക്കുമായി നിലകൊണ്ട വ്യക്തിത്വം
അരികു വല്‍ക്കരിക്കപ്പെട്ടവര്‍ക്കും പിന്നാക്ക പീഡിത ജനവിഭാഗങ്ങളോടൊപ്പം അദ്ദേഹത്തിന്റെ അവസാനം വരെ നിലകൊണ്ടു.
ജിദ്ദ: കഴിഞ്ഞ ദിവസം വിട പറഞ്ഞ ജിദ്ദ കിങ് അബ്ദുല്‍ അസീസ് സര്‍വകലാശാലയിലെ ഇംഗ്ലീഷ് അധ്യാപകനും പ്രവാസി സംസ്‌കാരിക വേദി സ്ഥാപക ചെയര്‍മാനുനുമായിരുന്ന പ്രൊഫ. റെയ്നോള്‍ഡ് ഇട്ടൂപ്പ് നീതിക്കും മനുഷ്യ നന്മക്കുമായി നിലകൊണ്ട വ്യക്തിത്വമായിരുന്നു എന്ന് ജിദ്ദ പൗര സമൂഹം വേദനയോടെ അനുസ്മരിച്ചു. പ്രവാസി സംസ്‌കാരിക വേദി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പൊതു രംഗത്തെ നിരവധിപേര്‍ പങ്കെടുത്തു.
ജിദ്ദയിലെ മലയാളികളുടെ ഗുരുവും വിവിധ വിഷയങ്ങളിലുള്ള അവരുടെ മാര്‍ഗദര്‍ശിയുമായിരുന്നു റെയ്നോള്‍ഡ് സാറെന്നു ചടങ്ങില്‍ പങ്കെടുത്തവര്‍ അനുസ്മരിച്ചു. വിനയവും സൗമ്യതയും അദ്ദേഹത്തിന്റെ എടുത്തു പറയേണ്ട ഗുണങ്ങളായിരുന്നു. അരികു വല്‍ക്കരിക്കപ്പെട്ടവര്‍ക്കും പിന്നാക്ക പീഡിത ജനവിഭാഗങ്ങളോടൊപ്പം അദ്ദേഹത്തിന്റെ അവസാനം വരെ നിലകൊണ്ടു. ലോകത്തിന്റെ നാനാ ഭാഗങ്ങളിലുമായി നിരവധി സ്‌നേഹ സൗഹൃദ ബന്ധങ്ങളെ കൂട്ടിയിണക്കിയാണ് അദ്ദേഹം വിട പറഞ്ഞത്. ഞെട്ടലോടെയും ഹൃദയവേദനയോടെയുമാണ് അദ്ദേഹത്തിന്റെ മരണവാര്‍ത്ത അറിഞ്ഞതെന്ന് സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
ഇസ്മായില്‍ കല്ലായി അനുശോചന സന്ദേശം നല്‍കി. മിര്‍സ ശരീഫ്, ഖലീല്‍ പാലോട്, ഇസ്മായില്‍ മരുതേരി, അബ്ദുല്ലക്കുട്ടി, കെടിഎ മുനീര്‍, വികെ റഹൂഫ്, സാജു ജോര്‍ജ്, നസീര്‍ വാവക്കുഞ്ഞു, ഹസന്‍ ചെറൂപ്പ, കെടി അബൂബക്കര്‍, മോഹന്‍ ബാലന്‍, സാദിഖലി തുവൂര്‍, പിഎം മായിന്‍ കുട്ടി, ഷിജി രാജീവ്, റുക്സാന മൂസ്സ, കബീര്‍ കൊണ്ടോട്ടി, അഷ്റഫ് എം, കെഎം.ഷാജഹാന്‍, കബീര്‍ മൊഹ്‌സിന്, ബഷീര്‍ വള്ളിക്കുന്ന്, ബിആര്‍ രാഗേഷ്, സഫറുള്ള മുല്ലോളി, സലാഹ് കാരാടന്‍, സുഹ്റ ബഷീര്‍, ഷിജി രാജീവ്, റുക്സാന മൂസ്സ, പ്രൊഫസര്‍ ശ്രീ റാം കുമാര്‍, രാധാകൃഷ്ണന്‍ കരുവമ്പൊയില്‍, രാജീവ് എന്നിവര്‍ സംസാരിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് റഹീം ഒതുക്കുങ്ങല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അശ്റഫ് പാപ്പിനിശ്ശേരി സ്വാഗതവും വൈസ് പ്രസിഡന്റ് നിസാര്‍ ഇരിട്ടി നന്ദിയും പറഞ്ഞു.