എം എം അക്ബറിന്റെ ദുബയ് റമദാന്‍ പ്രഭാഷണം വ്യാഴാഴ്ച

ദുബയ് ഇന്റ്‌റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മറ്റി നടത്തിവരുന്ന റമദാന്‍ പ്രഭാഷണത്തില്‍ ഈ വര്‍ഷത്തെ അഥിതികളായി എത്തുന്ന എം എം അക്ബറിന്റെയും അബ്ദുല്‍ ഹസീബ് മദനിയുടെയും പ്രഭാഷണം വ്യാഴാഴ്ച രാത്രി 10 മണിക്ക് ദുബയ് അല്‍വസല്‍ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടക്കും. ' സഹിഷ്ണുത, സഹവര്‍ത്തിത്വം, ഇസ്‌ലാം ' എന്ന വിഷയത്തിലാണ് പ്രഭാഷണം.

Update: 2019-05-06 18:32 GMT

ദുബയ്: ദുബയ് ഇന്റ്‌റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മറ്റി നടത്തിവരുന്ന റമദാന്‍ പ്രഭാഷണത്തില്‍ ഈ വര്‍ഷത്തെ അഥിതികളായി എത്തുന്ന എം എം അക്ബറിന്റെയും അബ്ദുല്‍ ഹസീബ് മദനിയുടെയും പ്രഭാഷണം വ്യാഴാഴ്ച രാത്രി 10 മണിക്ക് ദുബയ് അല്‍വസല്‍ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടക്കും. ' സഹിഷ്ണുത, സഹവര്‍ത്തിത്വം, ഇസ്‌ലാം ' എന്ന വിഷയത്തിലാണ് പ്രഭാഷണം. രണ്ട് പതിറ്റാണ്ടുമുമ്പ് എം എം അക്ബറാണ് ഹോളി ഖുര്‍ആന്റെ റമദാനിലെ മലയാളം പ്രഭാഷണത്തിന് ദുബയില്‍ തുടക്കം കുറിച്ചത്. യുഎഇ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ സഹകരണത്തോടുകൂടി നടത്തുന്ന പ്രസ്തുത പരിപാടിയുടെ വിജയത്തിനായി യു.എ.ഇ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡണ്ട് എ പി അബ്ദുസമദ് മുഖ്യരക്ഷാധികാരിയും പി എ ഹുസൈന്‍ ഫുജൈറ ചെയര്‍മാനും വി കെ സകരിയ ജനറല്‍ കണ്‍വീനറുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. യുഎഇ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹനസൗകര്യം ഏര്‍പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 056 7559101 ബന്ധപ്പെടുക.




Tags:    

Similar News